കൊച്ചി: സിഎഎ വിഷയത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ കഴിയുക കോണ്‍ഗ്രസിന് മാത്രമാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് യുഡിഎഫില്‍ അടിയുറച്ച് നില്ക്കുന്ന പാര്‍ട്ടിയാണ്. കുപ്പായം മാറുന്നതു പോലെ മുസ്ലീം ലീഗ് മുന്നണി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ മുസ്ലീം ലീഗ് കോടതിയെ സമീപിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ ലീഗിന്റെ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് എതിരാണ് പുതിയ നിയമനിര്‍മ്മാണമെന്ന് നേരത്തേ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് ഭയം തുടങ്ങി, അതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
Read more ….