മനസ്സു തുറന്നു ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍, ഇന്നു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഒരു വേള പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്. പൊതുവേ ദേഷ്യവും വലിഞ്ഞു മുറുകിയ മുഖവുമായി കാണുന്ന മുഖ്യമന്ത്രിയുടെ പൊട്ടിച്ചിരിക്കു കാരണമായത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം തന്നെയാണ്. ട്വന്റി20യെ കുറിച്ചുള്ള ചോദ്യമാണ് മുഖ്യമന്ത്രിക്ക് പൊട്ടിച്ചിരിക്കാന്‍ അവസരമുണ്ടാക്കിയത്.
മുഖ്യമന്ത്രിയെ പൊതുവേ ധാര്‍ഷ്ട്യം നിറഞ്ഞൊരു മനുഷ്യന്റെ ഭാവത്തില്‍ തന്നെയാണ് മാധ്യമ പ്രവര്‍ത്തകരും കാണുന്നത്. മകള്‍ വീണാ വിജയന്റെ കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകനോട് രോഷത്തോടെ മറുപടി നല്കിയ ശേഷം വന്ന ചോദ്യത്തിനാണ് പൊട്ടിച്ചിരിയിലൊതുക്കിയ മറുപടി വന്നത്. സാധാരണ മുഖ്യമന്ത്രി ചിരിക്കുന്നത്, പുറത്ത് വരാത്തതും, അടക്കിപ്പിടിച്ചുമുള്ളതാണ്. ഇതിനെ കെട്ടഴിച്ചുവിട്ട പോലെയായിരുന്നു ഇന്നുണ്ടായത്.
എന്നാല്‍, മുഖ്യമന്ത്രിയുടെ രോഷത്തിനും, പൊട്ടിച്ചിരിക്കും മുമ്പായി നാലോളം തവണ തൊണ്ടയ്ക്ക് പ്രശ്നമുണ്ടായി. തുരുതുരാ വെള്ളം കുടിച്ച മുഖ്യമന്ത്രിക്ക് പിന്നെയും ശബ്ദം വീണ്ടെടുക്കാന്‍ തൊണ്ടയെ പലതവണ ശരിയേക്കേണ്ടി വന്നു. രണ്ടു തവണയാണ് ഗ്ലാസ്സില്‍ വെള്ളം നിറച്ചതും കുടിച്ചതും. ഇതുവരെ ഇങ്ങനെയൊരു ശാരീരിക പ്രശ്നം മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടില്ല. ശാരീരക അസ്വസ്ഥതയുണ്ടെങ്കില്പ്പോലും താന്‍ ഇപ്പോഴും ശക്തനാണെന്ന് ശബ്ദം കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും നോട്ടം കൊണ്ടും മുഖ്യമന്ത്രി കാണിച്ചിട്ടുണ്ട്.
അപ്പോഴൊന്നും ഒരു പുഞ്ചിരിപോലും മുഖത്തു വരുത്താന്‍ അദ്ദേഹം ശ്രമിക്കാറുമില്ല. എന്നാല്‍, അദ്ദേഹം കണക്കു കൂട്ടുന്ന രാഷ്ട്രീയ ചതുരംഗത്തിനപ്പുറം എന്തെങ്കിലും ചോദ്യമുണ്ടാകുമ്പോള്‍ ചിരിവരിക സ്വാഭാവികമാണെന്ന് നിയമസഭയില്‍ കണ്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ മുനയില്ലാത്ത അമ്പുകള്‍ക്ക് ചിരിച്ചു കൊണ്ടാകും മുഖ്യമന്ത്രി ആ അവസരങ്ങളില്‍ മറുപടി നല്‍കുക. നിയമസഭയിലാണ് മുഖ്യമന്ത്രി ഏറെ നേരം സംസാരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് മറുപടി നല്‍കാറുണ്ട്.
അപ്പോഴൊക്കെ ചോദ്യത്തിന്റെ പ്രസക്തി അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ ശരീര ഭാഷയും വാക്കുകളും. ഒന്നു ചിരിച്ചാല്‍പ്പോലും ആ ചിരിക്കും അര്‍ത്ഥമുണ്ടാകും. ചിരിക്കുന്ന അതേ വേഗത്തില്‍ത്തന്നെ ദേഷ്യത്തോടെയുള്ള ശകാരവും ഉണ്ടാകും. ഇങ്ങനെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ മാധ്യമ പ്രവര്‍ത്തകര്‍ കണ്ടിരിക്കുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു മുഖ്യമന്ത്രിയായിരുന്നു ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പിലെത്തിയത്.
ഈ ചിരി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഇനിയുണ്ടാകുമോ എന്നും, അദ്ദേഹം ഇനി ഇങ്ങനെ ചിരിക്കുമോയെന്നും സംശയമാണ്. കാരണം, ഇത് പിണറായി വിജയന്റെ പൊട്ടിച്ചിരിയായതു കൊണ്ടു തന്നെയാണ്. എപ്പോഴും ഇങ്ങനെ നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന മുഖ്യമന്ത്രിയെയാണ് കേരളം ഇഷ്ടപ്പെടുന്നതും, കാണാന്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രിക്കു ചുറ്റിനുമുള്ള ഉപദേശകരില്‍ ആരെങ്കിലും ഒന്നു ഉപദേശിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് ജനങ്ങള്‍ പറയുന്നത്.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന സംസ്ഥാനങ്ങളുടെ നിലപാട് നിയമപരമായി തെറ്റ് : നിയമം നടപ്പാക്കൽ ഭരണഘടനാ ബാധ്യത
- വളച്ചും തിരിച്ചും ആന വണ്ടിയില്‍ ‘ഇമാജിന്‍ ഡ്രൈവിംഗ്’: കുട്ടി ഡ്രൈവറെ ഏറ്റെടുത്ത് കേരളം (എക്സ്ക്ലൂസിവ്)