പൗരത്വ നിയമത്തിനെതിരേ കേരളത്തിന്റെ നിലപാട് വീണ്ടും അരക്കിട്ടുറപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാര്‍ത്താ സമ്മേളം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതിനെതിരേ സുപ്രീം കോടതിയില്‍ റിട്ട് ഫ.ല്‍ ചെയ്യാനാണ് തീരുമാനിച്ചത്. കേരളമാകെ പ്രതിശേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോഴും മുഖ്യമന്ത്രി എന്താണ് ജനങ്ങളോട് പറയുന്നത് എന്നായിരുന്നു ഉറ്റു നോക്കിയിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെ നഖശിഖാന്തം എതിര്‍ത്തു കൊണ്ട് ആരംഭിച്ച വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മുഥ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇവിടെ നാല് കാര്യങ്ങളാണ് വ്യക്തമാക്കാനാഗ്രഹിക്കുന്നത്.
ഒന്ന്, പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താല്പര്യങ്ങള് ഹനിക്കുന്നതാണ്. അത് കേരളത്തില്‍ നടപ്പാക്കില്ല. രണ്ട്, ജനങ്ങളെ മതപരമായി വിഭജിക്കുന്ന തെറ്റായ നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്നതും പ്രക്ഷോഭം നടത്തുന്നതും ഇടതുപക്ഷവും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരുമാണ്. അതില്‍ നിന്നും ഒരിഞ്ച് പിന്നോട്ടുപോകില്ല.
മൂന്ന്, കോണ്‍ഗ്രസ് ഈ വര്‍ഗ്ഗീയ നിയമത്തിനെതിരെ നിലപാടെടുക്കുന്നില്ല. കാപട്യപൂര്‍ണ്ണമായ ഒളിച്ചുകളിയാണ് നടത്തുന്നത്. ആ പാര്‍ട്ടി വിശ്വസിക്കാന്‍ കൊള്ളാത്ത ഒന്നാണെന്ന് ആവര്‍ത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നു. നാല്, ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കെത്തുന്ന 2025 ലേക്ക് കടുത്ത വര്‍ഗ്ഗീയ ലക്ഷ്യങ്ങളാണ് സംഘപരിവാറിനുള്ളത്. അതിലേക്കുള്ള പാലമാണ് പൗരത്വ ഭേദഗതി നിയമം. ആ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന രാഷ്ട്രീയവും സമീപനവും ഇടതുപക്ഷത്തിന്റെതാണ്.
എല്‍ഡിഎഫ് നേതൃത്വം നല്കുന്ന കേരള സര്‍ക്കാര്‍ ഈ പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടാകും. എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരും എന്നുള്ള ഉറപ്പ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. മുട്ടുമടക്കുകയുമില്ല, നിശബ്ദരാകുകയുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിലെ ന്യൂനപക്ഷങ്ങളെ ചേര്‍ത്തു പിടിക്കുന്ന വാക്കുകളാണ്.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന സംസ്ഥാനങ്ങളുടെ നിലപാട് നിയമപരമായി തെറ്റ് : നിയമം നടപ്പാക്കൽ ഭരണഘടനാ ബാധ്യത
- വളച്ചും തിരിച്ചും ആന വണ്ടിയില്‍ ‘ഇമാജിന്‍ ഡ്രൈവിംഗ്’: കുട്ടി ഡ്രൈവറെ ഏറ്റെടുത്ത് കേരളം (എക്സ്ക്ലൂസിവ്)