തിരുവനന്തപുരം:‘‘കോൺഗ്രസിലും ഇടതുപക്ഷത്തിലും ജനങ്ങൾക്കുള്ള പ്രതീക്ഷ നഷ്ടമായിരിക്കുന്നു. കേരളത്തിലടക്കം കോൺഗ്രസ് തകർച്ചയുടെ വക്കിലാണ്. ദേശീയതലത്തിൽ കോൺഗ്രസ് ഇല്ലാതായി കഴിഞ്ഞു.കോൺഗ്രസ് ഇന്ത്യ നശിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യ നശിക്കണമെന്നാണ് രാഹുൽ ഗാന്ധിയും ആഗ്രഹിക്കുന്നത്.പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പരാമർശത്തെയും സുരേന്ദ്രൻ വിമർശിച്ചു. ആന്റോ ആന്റണിയുടേത് ഒറ്റപ്പെട്ട ശബ്ദമല്ലെന്നും പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പരാമർശത്തെയും സുരേന്ദ്രൻ വിമർശിച്ചു. ആന്റോ ആന്റണിയുടേത് ഒറ്റപ്പെട്ട ശബ്ദമല്ലെന്നും രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന ഗ്യാങ്ങാണ് കോൺഗ്രസെന്നും സുരേന്ദ്രൻ പറഞ്ഞു.
അതുകൊണ്ടാണ് ഇത്തവണയും വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. 2024ലെ തിരഞ്ഞെടുപ്പോടെ കേരളത്തിലും കോൺഗ്രസ് തകർന്ന് തരിപ്പണമാകും.’’– സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാനായി മോദിയുണ്ടാക്കിയതാണു പുൽവാമ ആക്രമണം എന്നാണ് പത്തനംതിട്ടയിലെ എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായി ആന്റോ ആന്റണി പറഞ്ഞത്.
Read more ….
- FACT CHECK| ‘ചുവപ്പ് നരച്ചാൽ കാവി’; ത്രിപുര മുൻമുഖ്യമന്ത്രിയുടെ മക്കൾ ബിജെപിയിൽ ?
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- രാജ്യത്ത് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വളര്‍ത്തിയെടുക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യപങ്ക്: ഇന്ത്യ സ്റ്റാക്ക് മുന്‍ ചീഫ് ആര്‍ക്കിടെക്റ്റ് ഡോ. പ്രമോദ് വര്‍മ്മ
ആന്റോ ആന്റണിയുടേത് ഒറ്റപ്പെട്ട ശബ്ദമല്ല. ഈ നാടിന് എതിരാണ് കോൺഗ്രസെന്നും സുരേന്ദ്രൻ ആരോപിച്ചു. ‘‘രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന ഗ്യാങ്ങാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയും അനുയായികളും അതിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യക്കെതിരെ പ്രചാരണം നടത്തുകയാണ് കോൺഗ്രസിന്റെ നേതാക്കന്മാർ. ഇന്ത്യ നശിക്കണം എന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കമ്യൂണിസ്റ്റുകാർ പണ്ടേ അങ്ങനെയാണ്. ഇന്ത്യക്കൊരു ദേശീയതയില്ലെന്നാണ് കമ്യൂണിസ്റ്റുകാർ പറയുന്നത്. പക്ഷേ, കോൺഗ്രസ് ഇങ്ങനെ പറയാമോ?’’– സുരേന്ദ്രൻ ചോദിച്ചു.