തൃശ്ശൂർ :അഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയായ ‘ആത്മ’ ജീവനക്കാർക്ക് ശമ്പളം ഇല്ലാതായിട്ട് അഞ്ചുമാസത്തോളമായി എന്ന് ആരോപണം. ഒക്ടോബർ തൊട്ടുള്ള അഞ്ചുമാസത്തെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്.നൂതന കാർഷിക സാങ്കേതിക വിദ്യകളും വിവിധ കാർഷിക പദ്ധതികളുടെയും പ്രചരണ പരിപാടികൾ ഏറ്റെടുക്കുന്നത് ഈ ജീവനക്കാരാണ്.
കൃഷിയിടങ്ങളിൽ ചെന്ന് നേരിട്ട് കർഷകർക്കുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നവർക്കാണ് അഞ്ചുമാസമായി ശമ്പള പ്രതിസന്ധി നേരിടുന്നത്. 60% കേന്ദ്രസർക്കാരും 40% സംസ്ഥാന സർക്കാരുമാണ് പദ്ധതിക്കുള്ള വേതനം നൽകേണ്ടത്. കേന്ദ്രവിഹിതം കൃത്യമായി അനുവദിച്ചെങ്കിലും സംസ്ഥാന വിഹിതം ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം.
Read more ….
- FACT CHECK| ‘ചുവപ്പ് നരച്ചാൽ കാവി’; ത്രിപുര മുൻമുഖ്യമന്ത്രിയുടെ മക്കൾ ബിജെപിയിൽ ?
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- കൽപറ്റയിൽ ആശുപത്രി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബ്ലോക്ക് ടെക്നോളജി മാനേജർമാർ അസിസ്റ്റന്റ് ടെക്നോളജി മാനേജർമാർ ഉൾപ്പെടെയുള്ളവർക്കുള്ള ജീവനക്കാർക്കും മാസങ്ങളായി ശമ്പളം മുടങ്ങിയിട്ടുണ്ട്. 2012 ലാണ് ആത്മപദ്ധതി തുടക്കം കുറിച്ചത്. പദ്ധതി പ്രകാരമുള്ള ജീവനക്കാർക്ക് ഇപിഎഫ്, ഇ എസ് ഐ, ശമ്പള വർദ്ധന എന്നിവ ചട്ട പ്രകാരം അനുവദിച്ചിട്ടുണ്ടെങ്കിലും സമയബന്ധിതമായി ശമ്പളം നൽകാത്തതിനാൽ ഈ ആനുകൂല്യങ്ങൾ എല്ലാം കീറാമുട്ടിയായി നിൽക്കുകയാണ്.പലതവണയായി ജീവനക്കാർ സംസ്ഥാന സർക്കാരിന് പരാതി നൽകിയെങ്കിലും സർക്കാർ തിരിഞ്ഞു പോലും നോക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.