ചായ പലരുടെയും പ്രിയപ്പെട്ട പാനീയമാണ്. ചായ കുടിച്ചില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെ ആയിരിക്കും ഇവർക്ക്.മിക്കവരും ഓരോ ദിവസവും തുടങ്ങുന്നത് തന്നെ ഒരു കപ്പ്, ചായയിലോ കോഫിയിലോ ആവാം. ദിവസവും ഒന്നോ രണ്ടോ ചായ കുടിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചായയുടെ അളവും സമയവും തെറ്റുമ്ബോള്‍ അത് മോശമായി ശരീരത്തെ ബാധിച്ചേക്കാം. ശരിക്കും ചായ അനാരോഗ്യ പാനീയമാണോ?
ടാനിൻ, കഫീൻ എന്നിങ്ങനെ രണ്ട് ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചായ അമിതമാവുന്നത് അത്ര നല്ലതല്ല. ഇത് രണ്ടും രക്തത്തിലേക്ക് അയണിന്റെ സഞ്ചാരത്തെ തടയാൻ കാരണമാകും. അതിനാല്‍ രക്ത കുറച്ചില്‍ ശരീരത്തെ അനാരോഗ്യ അവസ്ഥയിലേക്ക് നയിക്കും. അനീമിയ പോലുള്ള അവസ്ഥക്കും ചായ നല്ലതല്ല. 400 മി ലിറ്ററില്‍ കൂടുതല്‍ ചായ കുടിക്കാൻ പാടില്ലെന്നാണ് വാസ്തവം. ചായ കൃത്യമായ അളവില്‍ കുടിക്കുമ്ബോള്‍ ഉണർവ് ഉണ്ടാകുന്നു. എന്നാല്‍ ചായ അമിതമാകുമ്പോൾ ശരീരം കൂടുതല്‍ ക്ഷീണിക്കുന്നു.
രാത്രി കാലങ്ങളില്‍ ചായ പതിവാക്കുന്നവരും ഉണ്ട്. അതൊന്നും ആരോഗ്യകരമല്ല. മെലാറ്റിൻ എന്ന ഹോർമോണ്‍ ഉത്പാദനത്തെ തടയുന്നതിനാല്‍ രാത്രിയുള്ള ഉറക്കം നഷ്ടപ്പെടാനും കാരണമാകും. ഉത്കണ്ഠ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാനും അമിതമായ ചായ കുടി ഇടവരുത്തും. ഹൃദയമിടിപ്പ് കൂട്ടാനും കാരണമാകും. അസിഡിറ്റി പോലെയുള്ള ഉദര പ്രശ്നങ്ങള്‍ക്കും അമിതമായ ചായ കുടി കാരണമായേക്കാം.
ദഹനവ്യസ്ഥയെ കൂടി ഇത് ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. കടുപ്പം കൂടിയ ചായയാണ് കൂടുതല്‍ പേർക്കും ആവശ്യം. അതും ആരോഗ്യകരമല്ല. സാധാരണ ഒരളവില്‍ ദിവസം ഒന്നോ രണ്ടോ ചായ കുടിക്കുന്നതില്‍ പ്രശ്നമില്ല. തലച്ചോറിന്റെ ഉണർവിനും ഉന്മേഷത്തിനും ചായ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് കൃത്യമായ ഒരളവില്‍ മാത്രം ശീലിക്കുക. ചെറിയ കുട്ടികള്‍ക്കും അസമയത്തോ അധികം അളവിലോ ചായ കൊടുക്കുന്ന ശീലം മാതാപിതാക്കള്‍ ശീലിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.