കൊച്ചി:എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ നടൻ ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശിച്ചു.നടന്റെ ആരോഗ്യത്തെക്കുറിച്ചും എംപി ചോദിച്ചറിഞ്ഞു.മിക്കവാറും ഹോസ്പിറ്റലിൽ ആണെന്നും ഒഴിവുകിട്ടുമ്പോൾ ഇങ്ങോട്ടുവരുമെന്ന് ശ്രീനിവാസന്റെ മറുപടി കേട്ടുനിന്നവരിൽ പോലും ചിരിപടർത്തി.
കണ്ടനാട്ടെ ശ്രീനിവാസന്റെ വീട്ടില് പ്രവർത്തകരോടൊപ്പമെത്തിയ ഹൈബി ഈഡൻ സ്നേഹാന്വേഷണങ്ങൾ നടത്തി കുറച്ചു സമയം ചിലവഴിച്ചാണു മടങ്ങിയത്.ഹ്യൂമർ സെൻസിന് മാത്രം ഒരു മാറ്റവുമില്ലന്നായിരുന്നു ഹൈബിയുടെ മറുപടി.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- സ്ത്രീകൾക്ക് സർക്കാർ നൽകുന്ന തുക ഭിക്ഷയെന്ന് ഖുഷ്ബു:ചെരുപ്പ്കൊണ്ടടിച്ചും ഫോട്ടോ കത്തിച്ചും വ്യാപക പ്രതിഷേധം
വടകരയിൽ മത്സസരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പലിനെ ധ്യാൻ ശ്രീനിവാസൻ കണ്ടിരുന്നെന്നു ഹൈബി പറഞ്ഞപ്പോൾ അവനത്ര ബോധമൊക്കെ വന്നോ എന്നായിരുന്നു ശ്രീനിവാസന്റെ തമാശരൂപേണയുള്ള മറുപടി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണമെന്നു പറഞ്ഞു പിന്നാലെ ഹൈബി വീട്ടിൽനിന്നും മടങ്ങി.