ആവശ്യമായ ചേരുവകൾ
1. പഞ്ചസാര -1 കപ്പ്
2. വെള്ളം -1 1/4 കപ്പ്
3. മിൽക്ക് മെയ്ഡ് -1 കാൻ
4. പാൽ -1 കപ്പ്
5. മുട്ട -3 എണ്ണം
6. വാനില എസൻസ് -1 ടീസ്പൂൺ
7. ഉപ്പ് -ഒരു നുള്ള്
തയാറാക്കുന്ന വിധം
ഓവൻ 350 F ചൂടാക്കുക. പഞ്ചസാരയും കാൽ കപ്പ് വെള്ളവും ഒരു സോസ് പാനിൽ മിക്സ് ചെയ്യുക. ഇത് തിളപ്പിച്ചശേഷം തീ കുറച്ച് ഗോൾഡൻ നിറം വരെ കുക്ക് ചെയ്യുക. തുടർന്ന് ഇത് ഒരു ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് ചുറ്റിച്ച് എടുത്ത് മാറ്റിവെക്കുക.
മിക്സിയിൽ മിൽക്ക് മെയ്ഡ്, പാൽ, മുട്ട, വാനില എസൻസ്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് 30 സെക്കൻഡ് ബ്ലെൻഡ് ചെയ്യുക. ഇത് ബേക്കിങ് ട്രേയിലുള്ള കാരമലൈസ് ചെയ്ത പഞ്ചസാരയുടെ മുകളിലേക്ക് ഒഴിക്കുക.
വലിയ ഒരു ബേക്കിങ് ട്രേയിലേക്ക് 1-1 1/2 ഇഞ്ച് എത്തുന്ന വിധം ചൂടുവെള്ളം ഒഴിക്കുക. ഇതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന ഫ്ലാനിെൻറ മിക്സ് ഇറക്കിവെക്കുക.
ഇത് 180 ഡിഗ്രി C (350F)ൽ 30-32 മിനിറ്റ് ബേക്ക് ചെയ്യുക.
തണുത്തതിനുശേഷം ഫ്ലാനിന് ചുറ്റും ഒരു കത്തികൊണ്ട് ലൂസ് ആക്കിയെടുത്ത് ഒരു പ്ലേറ്റ് മുകളിൽ വെച്ച് ശ്രദ്ധിച്ച് മറിച്ചെടുക്കാം.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ