ഗാസ: വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ഇതിൽ 2 പേർ കുട്ടികളാണ്. ഏതാനും ദിവസങ്ങൾക്കിടയിൽ ഈ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6 ആയി. ഗാസയിലെ യുദ്ധത്തിനു പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. ഈ കാലയളവിൽ മാത്രം 358 പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടതായാണ് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗാസയ്ക്കു പുറമേ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തുന്നതായാണ് സൂചന.
ലബനനിൽ തെക്കൻ നഗരമായ ടൈറിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് നേതാവായ ഹാദി മുസ്തഫ കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ നേതാവായ ഹാദി മുസ്തഫ സഞ്ചരിച്ച കാറിനു നേരെയായിരുന്നു ആക്രമണം. അതുവഴി പോയ ഒരാളും കൊല്ലപ്പെട്ടതായാണ് വിവരം. വിവിധ ആക്രമണങ്ങളുടെ സൂത്രധാരനായ മുസ്തഫയുടെ വധം വലിയ നേട്ടമാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം 88 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. റഫയിൽ യുഎൻ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന സ്ഥലത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടക്കൻ ഗാസയിലെ 3 ലക്ഷത്തോളം പേർ ക്ഷാമത്തിന്റെ പിടിയിലാണെന്നും വെടിനിർത്തൽ വൈകിയാൽ പട്ടിണിമരണം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പട്ടിണിയെ ആയുധമായി ഉപയോഗിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ കുറ്റപ്പെടുത്തി.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- രാജ്യത്തെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനത്തിനൊരുങ്ങി മോദി; രാജ്യത്തെ എല്ലാവരും ആഗ്രഹിക്കുന്ന പ്രഖ്യാപനം ഉടനെന്ന് സൂചന; ട്രോളിൽ മുങ്ങാൻ പോകുന്ന തീരുമാനം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പെത്തും
- ‘ശമ്പളം’ വെറും സ്വപ്നം: ഡ്രൈവറുടെ ഫോണ്‍വിളി പുറത്ത്: യാചിക്കുന്ന KSRTC തൊഴിലാളിയോട് കരുണകാട്ടുമോ സര്‍ക്കാര്‍ ? (എക്‌സ്‌ക്ലൂസീവ്)
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ