കോട്ടയം:ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്ക് കാട്ടാന ആക്രമണത്തിൽ പരിക്ക്.പത്തനംതിട്ട സീതത്തോട്ടിൽ യുവാക്കൾക്കു നേരെയായിരുന്നു കാട്ടാനകളുടെ ആക്രമണമുണ്ടായത്. കട്ടച്ചിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു.
മണിയാർ– കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപമാണു കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഇടുക്കിയിൽ ചിന്നക്കനാൽ 301 കോളനിയിൽ ഗോപി നാഗൻ എന്നയാളുടെ വീട് കാട്ടാന തകർത്തു. ചക്കക്കൊമ്പനാണു വീടു തകർത്തതെന്ന് ആദിവാസികൾ പറഞ്ഞു.
Read more ….