യൂസഫ് അരിയന്നൂർ
തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി കെഎം മുരളീധരനും എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയും എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെയും പ്രചരണ പരിപാടികൾ മണ്ഡലത്തിൽ ശക്തമായി മുന്നോട്ടുപോവുകയാണ്. തൃശ്ശൂർ ആർക്കൊപ്പം നിൽക്കും എന്നതിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങൾക്ക്. തൃശ്ശൂരിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പ്രതിസന്ധികൾ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ പരിഹരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. പാർട്ടിയെ പിറകിൽ നിന്ന് കുത്തി ബിജെപി പാളയത്തിൽ അഭയം പ്രാപിച്ച പത്മജയോടുള്ള അമർഷം ഒരുപറ്റം വോട്ടർമാർക്കുള്ളത് മുതലെടുക്കാൻ തന്നെയാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മുരളീ മന്ദിരത്തിൽ ക്യാമ്പ് ചെയ്യുന്ന ബിജെപി പ്രവർത്തകർ കെ കരുണാകരന്റെയും ഭാര്യ കല്യാണി കുട്ടി അമ്മയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കാവി പുതപ്പിക്കുമെന്ന ആശങ്ക കരുണകാരനെ നെഞ്ചിൽ കൊണ്ടുനടക്കുന്ന തൃശ്ശൂരിലെ ഒരുപറ്റം ജനങ്ങൾക്കുണ്ട്. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ ബിജെപി പ്രവർത്തകർക്ക് കയറി നിരങ്ങാനുള്ളതല്ല എന്നാണ് കഴിഞ്ഞ ദിവസം കെ മുരളീധരൻ അന്വേഷണത്തിനോട് പ്രതികരിച്ചത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായിരുന്ന ഒരു ലക്ഷം വോട്ട് നിലനിർത്തുകയും ഒരു ലക്ഷത്തിൽ പരം ഭൂരിപക്ഷം ഉയർത്തുകയും ചെയ്ത സുരേഷ് ഗോപിക്ക് സ്ത്രീ വോട്ടർമാരുടെ പിന്തുണ വലിയ രീതിയിൽ ഉണ്ട്. ബിജെപി വരണമെന്നതിനേക്കാൾ ഉപരി സുരേഷ് ഗോപി വരണമെന്ന് ആഗ്രഹിക്കുന്ന പുതിയ വോട്ടർമാരിലെയും മുതിർന്നവരുടെയും അഭിപ്രായം വോട്ടാക്കി മാറ്റാൻ തന്നെയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപി വന്നാൽ മണ്ഡലത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതുന്ന സ്ത്രീ വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.
തൃശ്ശൂരിന്റെ നാഡീസ്പന്ദനം അറിയുന്ന വിഎസ് സുനിൽകുമാറിന്റെ ജനകീയത തന്നെയാണ് എൽഡിഎഫിന്റെ തുറുപ്പു ചീട്ട്. അടിസ്ഥാന ജനവിഭാഗത്തിൽ വരുന്ന വോട്ടർമാർ സുനിൽകുമാർ വരണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഇത് പരമാവധി ഉപയോഗപ്പെടുത്തണം എന്നു തന്നെയാണ് ഇടതുമുന്നണിയും പ്രത്യേകിച്ച് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സിപിഎം സംഘടനാ സംവിധാനത്തിലൂടെ ശ്രമിക്കുക. ജില്ലയിൽ നിലനിൽക്കുന്ന സിപിഎം സിപിഐ തമ്മിലുള്ള പോര്
സുനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇല്ലാതാക്കാൻ കഴിഞ്ഞു എന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്.
തൃശ്ശൂരിൽ മത്സരം ബിജെപിയുമായാണ് എന്ന് എൽഡിഎഫും യുഡിഎഫും അവകാശപ്പെടുന്നുണ്ടെങ്കിലും ശക്തമായ ത്രികോണ മത്സരം തന്നെയാകും തൃശ്ശൂർ മണ്ഡലത്തിൽ അരങ്ങേറുക എന്നതിൽ സംശയമില്ല.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
- കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡൽഹിയിൽ ഇന്ന് കർഷക മഹാപഞ്ചായത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















