ചാലക്കുടി: പോലീസ് ജീപ്പ് തല്ലിത്തകര്‍ത്തതുള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലനെ (30) ഡി.ഐ.ജി. എസ്. അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി പോലീസ് നാടുകടത്തി. ആറുമാസത്തേക്കാണ് നാടുകടത്തല്‍.
കഴിഞ്ഞ ഡിസംബര്‍ 22-നാണ് ചാലക്കുടി ഗവ. ഐ.ടി.ഐ.ക്കു മുന്നില്‍ ഇയാള്‍ പോലീസ് ജീപ്പിന്റെ മുകളില്‍ മറ്റ് പ്രവര്‍ത്തര്‍ക്കൊപ്പം കയറിനിന്ന് അക്രമംകാണിച്ചത്. സംഭവദിവസംതന്നെ നിധിനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ ബലമായി മോചിപ്പിച്ചു.
Read more :
- തൃശ്ശൂർ ആർക്കൊപ്പം നിൽക്കും: ജനം പ്രതികരിക്കുന്നു
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
ഒളിവില്‍പ്പോയ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ്‌ചെയ്തു. 54 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ശേഷമാണ് ജാമ്യംലഭിച്ചത്. 2012-ല്‍ നടന്ന വധശ്രമം ഉള്‍പ്പെടെ മറ്റു കേസുകളിലും നിധിന്‍ പ്രതിയാണ്. ഒരെണ്ണം ഒഴികെയെല്ലാം രാഷ്ടീയസ്വാഭാവമുള്ള കേസുകളാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















