കരിയ്ക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി വരുമാനം കൊയ്യാന്‍ തയ്യാറെടുക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല സ്പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ ആവശ്യായ നടപടി എടുക്കുന്നതിന് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. ഈ മാസം 16നാണ് കരിയ്ക്കകം പൊങ്കാല മഹോത്സവം നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് രാവിലെ മുതല്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന നിര്‍ദേശവും കെ.എസ്.ആര്.ടി.സി അധികൃതര്‍ നല്‍കിക്കഴിഞ്ഞു.
101 കെ.എസ്.ആര്.ടി.സി ബസുകളാണ് ഇതിനായി പ്രത്യേകം ഓടിക്കുന്നത്. 17 ഡിപ്പോകളില്‍ നിന്നായാണ് ബസുകള്‍ എത്തിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാറശ്ശാല ഡിപ്പോയില്‍ നിന്നും 4 ബസുകളും, നെടുമങ്ങാട് 5, പാപ്പനം കോട് 7, കണിയാപുരം 7, ആറ്റിങ്ങല്‍ 8, നെയ്യാറ്റിന്‍കര 5, പാലോട് 2, കാട്ടാക്കട 5, വെള്ളനാട് 4, വികാസ് ഭവന് 10, തിരുവനന്തപുരം സിറ്റി 10 വിഴിഞ്ഞം 6, പൂവാര്‍ 6, വെഞ്ഞാറമൂട് 7, വിതുര 2, കിളിമാനൂര്‍ 7, പേരൂര്‍ക്കട 6 എണ്ണവുമാണ് എത്തിക്കുന്നത്. ഷോര്‍ട്ട് വീല്‍ ബസുകളാണ് ഉത്സവകാലത്ത് ഓടിക്കുന്നത്. ഭക്ത ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് കണ്ടാണീ നീക്കം.
പൊങ്കാല ദിവസം എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ തിരക്കനുസരിച്ച് ബസുകള്‍ കൂടുതലായി ആവശ്യം വരുന്ന പക്ഷം തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും. ഉത്സവ സമയം ഭക്തജനങ്ങള്‍ക്ക് മതിയായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന് തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫീസര്‍ ക്ഷേത്ര പരിസരത്ത് ഒരു സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് താത്കാക്ിലികമായി തുറക്കാനും നിര്‍ദേശം.
ബസുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍, നെയ്യാറ്റിന്‍കര, പൂവാര്‍ ബസുകള്‍ വെണ്‍പാലവട്ടത്തും, കൊല്ലം ആറ്റിങ്ങല്‍, ചാത്തന്നൂര്‍ ബസുകള്‍ ചാക്ക ബൈപ്പാസിലും നിര്ത്തിയിട്ടിരിക്കണം. നെടുമങ്ങാട്, വെള്ളനാട്, കാട്ടാക്കട ബസുകള്‍ വേള്‍ഡ് മാര്‍ക്കറ്റ് ജംഗ്ഷനിലും പാര്‍ക്ക് ചെയ്യ്തിരിക്കും. തിരുവനന്തപുരം സിറ്റി, വെഞ്ഞാറമൂട്, പാലോട് ബസുകള്‍ കരിക്കകം ബൈപ്പാസിലും പാര്‍ക്ക് ചെയ്തിരിക്കും. അധിക സര്‍വീസുകള്‍ നടത്തുന്നതിന് നിയോഗിക്കുന്ന ജീവനക്കാര്‍ക്ക് യാതൊരുവിധ അലവന്‍സുകളോ അധിക വേതനമോ നല്കുവാന് പാടില്ലെന്നും നിര്‍ദേശമുണ്ട്.
ഈ ദിവസം ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകളുടെ കളക്ഷനും യാത്രക്കാരുടെ എണ്ണവും അന്നു തന്നെ മേഖലാ ഓഫീസിലേക്ക് അയച്ചു നല്‍കുകയും വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ ഉത്സവ സീസണിലും കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഈ സര്‍വീസുകള്‍ക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍, ജീവനക്കാര്‍ക്ക് മാത്രം അതിന്റെ ഗുണമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
Read more ….
- ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
- രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതി എൻ.ഐ.എ കസ്റ്റഡിയിൽ
- ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഇലോൺ മസ്ക് : തൽക്കാലം ട്വിറ്ററിലേക്കില്ലെന്ന് ട്രംപ്
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു