എറണാകുളം: മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ മകളെയും എറണാകുളത്തെ വനിതാ നേതാവിനെയും സിപിഎമ്മിൽ എത്തിക്കാൻ നിക്കം നടന്നെന്ന വിവാദ ദല്ലാൾ നന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ നേരിട്ട് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാമെന്ന് ഉറപ്പു നൽകിയതായും ദീപ്തി മേരി വർഗീസ് പറഞ്ഞു. എന്നാൽ മറ്റൊന്നും ചിന്തിക്കാതെ താൻ ഓഫർ നിരസിക്കുകയായിരുന്നെന്നും ദീപ്തി വ്യക്തമാക്കി.
പത്മജ വേണുഗോപാലിനെയും മറ്റ് ചില നേതാക്കളെയും സിപ്പി എമ്മിൽ എത്തിക്കാൻ നീക്കം നടന്നുവെന്നായിരുന്നു വിവാദ ദല്ലാൾ ടി ജി നന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ. നേരത്തെ ഇതിൽ ദീപ്തിയുടെ പേര് പറയാതെ എറണാകുളത്തെ കോൺഗ്രസിൻ്റെ വനിതാ നേതാവ് എന്നായിരുന്നു പരാമർശിച്ചത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ നിർദ്ദേശപ്രകാരമാണ് ഇടപെടലെന്നാണ് വെളിപ്പെടുത്തൽ.
വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും പത്മജ ആവശ്യപ്പെട്ട ഉന്നതകൾ പദവികൾ ലഭിക്കാത്തതിനാൽ ചർച്ചകൾ അലസിപ്പോയി. പത്മജയ്ക്ക് പുറമേ കൊച്ചിയിലെ വനിതാ നേതാവിനെയും പാർട്ടിയിലെത്തിക്കാൻ ഇപി ജയരാജൻ ഇടപെടൽ നടത്തിയെന്നും നന്ദകുമാർ സ്ഥിരീകരിച്ചു.
ടി.ജിയുടെ വെളിപ്പെടുത്തൽ പത്മജ വേണുഗോപാലും സ്ഥിരീകരിച്ചു. മൂന്ന് തവണ ഫോൺ വിളിച്ചെങ്കിലും പ്രതികരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ സ്ഥാനമാനങ്ങൾ ആഗ്രഹിച്ചാൽ എങ്ങോട്ടും പോകില്ലെന്ന് പത്മജ വേണുഗോപാൽ വ്യക്തമാക്കി.
















