പത്തനംതിട്ട:അഴിമതി മറയ്ക്കാൻ സിഐഎ ഒരു വിഷയമാക്കുകയാണ്,മാസപ്പടി വിഷയത്തിൽ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ സത്യം പറയണമെന്നും പിണറായി ആളുകളെ കബളിപ്പിക്കുകയാണെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.അഴിമതി മറച്ചുവെക്കാൻ മുഖ്യമന്ത്രി ഭരണസംവിധാനം ഉപയോഗിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഒരമ്മ പെറ്റ മക്കളേപ്പോലെയാണ് പിണറായിയും സതീശനും. മാസപ്പടി വിഷയത്തിൽ നിയമസഭയിൽ സതീശൻ ഒരക്ഷരം മിണ്ടിയില്ല.മുഖ്യമന്ത്രിക്ക് യുഡിഎഫ് കുടപിടിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇരുമുന്നണിയിൽ നിന്നും ഇനിയും ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും.
യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ബന്ധം പരസ്യമാണ്. കേരളത്തിൽ ഇരുമുന്നണികളുടേയും നിലനിൽപ്പ് അപകടത്തിലേക്കാണ് പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇരുമുന്നണികളുടേയും രാഷ്ട്രീയം അവസാനിക്കുന്നത് കാണാം. പല മണ്ഡലങ്ങളിലും എൻഡിഎയാണ് പ്രധാന കക്ഷിയെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇടത് മുന്നണിയിൽ നിന്നും ബിജെപിയിലേക്ക് ആളുകൾ ഇനിയും ചേരും മുഖ്യമന്ത്രി വലിയ ഡെക്കറേഷൻ ഒന്നും ചെയ്യേണ്ട കാര്യമില്ല. ജിഎസ്ടി നടപ്പാക്കില്ലെന്ന് പറഞ്ഞു പിന്നീട് നടപ്പാക്കി, ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന് പറഞ്ഞു പിന്നീട് അംഗീകരിച്ചു, അത്തരത്തിൽ പിണറായി ആളുകളെ കബളിപ്പിക്കുകയാണ്, സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പക്ഷിക്ക് കരണ്ടടിച്ചാൽ പോലും അടിയന്തിര പ്രമേയം കൊണ്ട് വരുന്നവർ മാസപ്പടി വിഷയത്തിൽ മിണ്ടിയില്ല. ഇരുപത്തിയൊന്നാമത്തെ മന്ത്രിയാണ് വിഡി സതീശൻ. മാത്രമല്ല, പുനർജനി കേസിൻ്റെ എല്ലാ രേഖകളും പിണറായിയുടെ കയ്യിലുണ്ട്. എന്നിട്ടും സതീശനെതിരെ ഒരു നടപടിയും ഇല്ല. ചെന്നിത്തലയെ മാറ്റിയതിന് പിന്നിൽ പിണറായിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കെ റൈസ് എന്നാൽ കിട്ടാത്ത റൈസാണെന്നും കെ റെയിൽ എന്നാൽ കിട്ടാത്ത റെയിലാണെന്നും കെ ഫോൺ എന്നാൽ കിട്ടാത്ത ഫോൺ ആണെന്നും സർക്കാർ പദ്ധതികളെ പരിഹസിച്ചു കൊണ്ട് കെ സുരേന്ദ്രൻ പറഞ്ഞു.മന്ത്രി മുഹമ്മദ് റിയാസിനെയും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Read more ….
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
- ഹരിയാനയിലെ വിശ്വാസ വോട്ടെടുപ്പിൽ നായബ് സിംഗ് സൈനിക്ക് ഭൂരിപക്ഷം
ടൂറിസ്റ്റുകൾ ധാരാളം പോകുന്നത് കശ്മീരിലേക്കാണെന്നും റിയാസിനോട് ചോദിച്ചാൽ കൃത്യമായ കാര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. വന്യമൃഗ ആക്രമണ വിഷയത്തിൽ കേന്ദ്രം പ്രതികരിക്കുന്നില്ലെന്ന ആരോപണത്തോട് കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ, ‘വന്യമൃഗ ആക്രമണ വിഷയത്തിൽ കേന്ദ്രം നയം വ്യക്തമാക്കിയിട്ടുണ്ട്. കാശും കൊടുത്തിട്ടുണ്ട്, വെടി വയ്ക്കാൻ ഉത്തരവും കൊടുക്കാം എന്ന് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്. കേരളം ചോദിക്കാത്തതും കേന്ദ്രം കൊടുത്തിട്ടുണ്ട്.’