നത്തിങ് അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോണായ നത്തിങ് ഫോണ്‍ 2എ വാങ്ങാൻ ആരാധകരുടെ പരക്കംപാച്ചില്‍. കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്തെങ്കിലും മാർച്ച് 12 മുതലാണ് നത്തിങ് ഫോണ്‍ 2എയുടെ വില്‍പ്പന ആരംഭിച്ചത്. വില്‍പ്പന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 60000 ഫോണുകളാണ് വിവിധ മാർഗങ്ങളിലൂടെ വിറ്റുപോയിരിക്കുന്നത്.
വില്‍പ്പന ആരംഭിച്ച് 60 മിനിറ്റിനുള്ളില്‍ 60000 യൂണിറ്റുകള്‍ വിറ്റുവെന്നും വൻ ഡിമാൻഡാണ് ഫോണിന് ഉള്ളതെന്നും കമ്ബനി പറയുന്നു. ഉയർന്ന ഡിമാൻഡ് കാരണം വളരെ വേഗത്തിലാണ് ഫോണ്‍ വിറ്റുപോകുന്നത്. നത്തിങ് പുറത്തിറക്കിയതില്‍ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണ്‍ എന്നതും മികച്ച ഫീച്ചറുകളും ഈ ഉയർന്ന ഡിമാൻഡിന്റെ കാരണങ്ങളാണ്.
ഇന്ത്യയില്‍ ഫ്‌ളിപ്പ്കാർട്ട്, ക്രോമ, വിജയ് സെയില്‍സ്, മറ്റ് പ്രമുഖ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ നത്തിങ് ഫോണ്‍ 2എ ലഭ്യമാണ്. 8GB/128GB, 8GB/256GB, 12GB/256GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് നത്തിങ് ഫോണ്‍ 2എ (Nothing Phone 2a) ലഭ്യമാകുക.
നത്തിങ് ഫോണ്‍ 2എയുടെ 8 ജിബി + 128 ജിബി പ്രാരംഭ മോഡലിന് 23,999 രൂപയാണ് വില. 8 ജിബി + 256 ജിബി മോഡലിന് 25,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 27,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.
ലോഞ്ച് ഓഫറിന്റെ ഭാഗമായി നത്തിങ് ഫോണ്‍ 2എയ്ക്ക് ചില പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിരുന്നു. അതിനാല്‍ ഇപ്പോള്‍ ഈ ഫോണ്‍ 19999 രൂപ വിലയില്‍ സ്വന്തമാക്കാൻ സാധിക്കുമെന്ന് കമ്ബനി അറിയിച്ചിരുന്നു. ഇത്രയും മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണ്‍ ഇത്രയും കുറഞ്ഞ വിലയില്‍ ലഭ്യമാകുമ്ബോള്‍ ഡിമാൻഡ് ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ.
വില്‍പ്പന ആരംഭിച്ചതിന് പിന്നാലെ നത്തിങ് ഫോണ്‍ 2എയ്ക്ക് ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും കമ്ബനി പുറത്തിറക്കി. ഇത് ഫോണിലേക്ക് പുതിയ നവീകരണങ്ങളും മെച്ചപ്പെട്ട ക്യാമറ പെർഫോമൻസും സുഗമമായ പ്രവർത്തനവും വിജറ്റുകളും ചേർക്കുന്നു. ക്യാമറ, റെക്കോർഡർ, ബാറ്ററി എന്നിവയ്‌ക്കായുള്ള പുതിയ വിജറ്റുകള്‍ ഈ അപ്‌ഡേറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
നത്തിങ് ഫോണ്‍ 2എയുടെ പ്രധാന ഫീച്ചറുകള്‍: മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ 4nm പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് FHD+ OLED ഫ്ലെക്സിബിള്‍ HDR10+ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവയും ഇതിലുണ്ട്.
സ്ക്രീൻ പ്രൊട്ടക്ഷനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 നല്‍കിയിരിക്കുന്നു. പ്രോസസറിന്റെ പ്രവർത്തനങ്ങള്‍ക്ക് ശക്തി പകരും വിധത്തില്‍ 8GB/ 12GB LPDDR5 റാം, 128GB/256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവ നത്തിങ് ഫോണ്‍ 2എയില്‍ നല്‍കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5ല്‍ ആണ് ഈ ഫോണ്‍ പ്രവർത്തിക്കുന്നത്.
രണ്ട് 50MP ക്യാമറകള്‍ അടങ്ങുന്ന ഡ്യുവല്‍ റിയർ ക്യാമറ സജ്ജീകരണമാണ് നത്തിങ് ഫോണ്‍ 2എയില്‍ ഉള്ളത്. ഇവ 4K, 30 fps വരെ, ആക്ഷൻ മോഡ് എന്നിവ പിന്തുണയ്ക്കുന്നു. f/2.4 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയാണ് സെല്‍ഫിക്കും മറ്റുമായി നല്‍കിയിരിക്കുന്നത്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, ബ്ലൂടൂത്ത് 5.3, GPS, USB Type-C, IP54 റേറ്റിങ്, 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയൊക്കെയാണ് നത്തിങ് ഫോണ്‍ 2എയുടെ മറ്റ് പ്രധാന ഫീച്ചറുകള്‍.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ