ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ ഐക്യൂവിന്റെ സൂപ്പര്‍ഹിറ്റ് ഫോണുകളില്‍ ഒന്നായ iQOO Z7 ന്റെ പിന്‍ഗാമിയായി ഐക്യൂ Z9 5ജി (iQOO Z9 5G) ആണ് ഇന്ത്യയില്‍ പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നത്.
മുന്‍ഗാമിയായ ഐക്യൂ Z7 5ജിയില്‍നിന്ന് ഒട്ടേറെ നവീകരണവുമായാണ് Z9 5ജി എത്തുന്നത്. ഗ്രാഫീന്‍ ബ്ലൂ, ബ്രഷ്ഡ് ഗ്രീന്‍ നിറങ്ങളില്‍ ഐക്യൂ Z9 5ജി ലഭ്യമാകും. ഇതിന്റെ 8GB + 128GB പ്രാരംഭ മോഡലിന് 19,999 രൂപയും 8GB + 256GB മോഡലിന് 21,999 രൂപയും ആണ് വില.
Amazon.in, iQOO.com എന്നിവ വഴി Z9 5ജി വാങ്ങാം. മാര്‍ച്ച് 13-ന് 12-PMന് ആമസോണില്‍ മുന്‍കൂര്‍ സെയില്‍ ആരംഭിക്കും. ഐക്യൂ Z9 5ജിയുടെ യഥാര്‍ഥ ഓപ്പണ്‍ സെയില്‍ മാര്‍ച്ച് 14-ന് ഉച്ചയ്ക്ക് 12 ന് ആണ് ആരംഭിക്കുക. ICICI/HDFC ബാങ്ക് കാര്‍ഡുകള്‍ക്ക് 2000 ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. 3 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാകും. 6.67 ഇഞ്ച് (2400×1080 പിക്‌സലുകള്‍) ഫുള്‍ HD+ അമോലെഡ് സ്‌ക്രീന്‍, 90Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, HDR 10+, 1800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, DT-Star2 ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട് ഐക്യൂ Z9 അവതരിപ്പിക്കുന്ന ഫീച്ചറുകള്‍.
മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7200 4nm പ്രോസസര്‍ ആണ് ഇതിലുള്ളത്. ഇതിന് അകമ്ബടിയായി 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജും എത്തുന്നുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാം. സോണി IMX882 സെന്‍സറോട് കൂടിയ 50MP മെയിന്‍ ക്യാമറ, f/1.79 അപ്പേര്‍ച്ചര്‍, OIS + EIS, f/2.4 അപ്പേര്‍ച്ചറുള്ള 2MP ഡെപ്ത് സെന്‍സര്‍, 4K 30fps വീഡിയോ റെക്കോര്‍ഡിംഗ്, LED ഫ്‌ലാഷ് എന്നിവയാണ് ഇതിലെ റിയര്‍ ക്യാമറ യൂണിറ്റിലെ ഫീച്ചറുകള്‍.
f/2.0 അപ്പേര്‍ച്ചര്‍ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 14ല്‍ ആണ് പ്രവര്‍ത്തനം. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP54 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 5G (n1/n3/n5/n8/n28B/n40/n77/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ് സി, ഫീച്ചറുകളും 44W ഫാസ്റ്റ് ചാര്‍ജിംഗ് ഉള്ള 5000mAh ബാറ്ററിയും ഐക്യൂ Z9 5ജിയുടെ ഫീച്ചറുകളില്‍പ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ