പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി പോക്കോ X6 നിയോ 5G (POCO X6 Neo 5G) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഒട്ടേറെ മികച്ച ഫീച്ചറുകളുമായി വെറും 15,999 രൂപ വിലയില്‍ ഈ 5ജി സ്മാർട്ട്ഫോണിന്റെ പ്രാരംഭ മോഡല്‍ ഇന്ത്യയില്‍ ലഭ്യമാകും എന്നതാണ് ഏറെ ശ്രദ്ധേയം.
പോക്കോ X6, പോക്കോ X6 പ്രോ എന്നിവ ഉള്‍പ്പെടുന്ന പോക്കോയുടെ X6 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായിട്ടാണ് പോക്കോ X6 നിയോ 5ജി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്സെറ്റ്, 108MP ക്യാമറ, 5,000mAh ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകള്‍തന്നെ ഈവിലയ്ക്കുള്ളില്‍ പോക്കോ നല്‍കുന്നുണ്ട്.
പോക്കോ X6 നിയോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലാണ് 15,999 രൂപ വിലയില്‍ എത്തുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയൻ്റും ലഭ്യമാണ്. ഇതിന് 17,999 രൂപയാണ് വില. പെർഫോമൻസ് മെച്ചപ്പെടുത്താൻ വെർച്വല്‍ റാം പിന്തുണ അടക്കം ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.
പോക്കോ എക്സ് 6 നിയോ 5ജിയുടെ പ്രധാന ഫീച്ചറുകള്‍: 120Hz റിഫ്രഷ് റേറ്റും 1,000 nits പീക്ക് ബ്രൈറ്റ്നസുമുള്ള 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് എക്സ്6 നിയോ അവതരിപ്പിക്കുന്നത്. 12 ജിബി വരെ റാമും 256 ജിബി ഓണ്‍ബോർഡ് സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക ഡിമെൻസിറ്റി 6080 ചിപ്‌സെറ്റാണ് ഈ 5G സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍ ഡ്യുവല്‍ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എക്സ്6 നിയോ 5ജി വാഗ്ദാനം ചെയ്യുന്നത്. അതില്‍ മെയിൻ ക്യാമറ 108 എംപിയുടേത് ആണ്. ഇതോടൊപ്പം 2 എംപി ഡെപ്ത് സെൻസറും ഉണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16MP ഫ്രണ്ട് ക്യാമറ ഉണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ല്‍ ആണ് പോക്കോ എക്സ്6 നിയോ 5ജിയുടെ പ്രവർത്തനം. ഇതിന് രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും നാല് വർഷത്തേക്ക് ലഭിക്കുംമെന്ന് കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP54 റേറ്റിങ്ങും ഈ പോക്കോ ഫേണ്‍ വാഗ്ദാനം ചെയ്യുന്നു.
ബാറ്ററിയുടെ കാര്യത്തിലേക്ക് വന്നാല്‍, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമായി ജോടിയാക്കിയ 5,000mAh ബാറ്ററിയാണ് പോക്കോ എക്സ്6 നിയോ 5ജി പായ്ക്ക് ചെയ്യുന്നത്. 3.5mm ഹെഡ്‌ഫോണ്‍ ജാക്ക്, IR ബ്ലാസ്റ്റർ, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്.
5G (SA: n1/n3/n5/n8/n28/n40/n78, 5G NSA: n1/n3/n40/n78 ബാൻഡുകള്‍), ഡ്യുവല്‍ 4G VoLTE, വൈഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. ആസ്ട്രല്‍ ബ്ലാക്ക്, ഹൊറൈസണ്‍ ബ്ലൂ, മാർഷ്യൻ ഓറഞ്ച് നിറങ്ങളില്‍ ഈ സ്മാർട്ട്ഫോണ്‍ ലഭ്യമാണ്.
ലഭ്യത: പോക്കോ X6 നിയോ 5ജി ഏർലി ആക്സസ് സെയില്‍ ഫ്ലിപ്പ്കാർട്ടില്‍ മാർച്ച് 13ന് വൈകിട്ട് 7ന് ആരംഭിക്കും. മാർച്ച് 18 ഉച്ചയ്ക്ക് 12 മുതലാണ് ഫ്ലിപ്പ്കാർട്ടില്‍ ഈ ഫോണിന്റെ ഓപ്പണ്‍ സെയില്‍ ആരംഭിക്കുക. സിഐസിഐ ബാങ്ക് കാർഡുകള്‍ക്കൊപ്പം 1000 ഇൻസ്റ്റന്റ് ഡിസ്കൗണ്ടും 9 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ