തിരുവനന്തപുരം: കുട്ടികളിൽ പത്രവായന പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളിൽ വായനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പത്രവായനയ്ക്കു ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നതു ചർച്ചചെയ്യാൻ വിളിച്ചുചേർത്ത, ദിനപത്രങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളിൽ പത്രവായന ഉൾപ്പെടെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. സ്കൂളുകളിൽ വായന പ്രോത്സാഹിപ്പിക്കാനുള്ള മാർഗരേഖ എസ്.സി.ഇ.ആർ.ടി. ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ദിവസവും കുട്ടികൾ പത്രം വായിക്കുന്നത് ഉറപ്പാക്കൽ, വായനയ്ക്കു പ്രത്യേക പീരിയഡ്, പത്രവാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പ് തയ്യാറാക്കൽ, വായന പ്രോത്സാഹിപ്പിക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകൾ തുടങ്ങീ ഒട്ടേറെ നിർദേശങ്ങൾ ഉയർന്നു.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ