ആവശ്യമായ ചേരുവകൾ
ചിക്കൻ -1/2 കിലോ
ബട്ടർ -3 ടേബ്ൾസ്പൂൺ
മൈദ -3 ടേബ്ൾസ്പൂൺ
പാൽ -1 കപ്പ്
തക്കാളി -2
വെളുത്തുള്ളി -2 ടേബ്ൾസ്പൂൺ
സവാള -1
കാപ്സിക്കം-1 ചെറുത്
ബ്രെഡ് – 8 കഷണം
മൊസെറില്ല ചീസ് ഗ്രേറ്റ് ചെയ്തത് 1 cup
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി-1/2 ടീസ്പൂൺ
ഒറിഗാനോ -1 ടീസ്പൂൺ
ചില്ലി േഫ്ലക്ക്സ് -1 സ്പൂൺ
തയാറാക്കുന്ന വിധം
ചിക്കൻ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വേവിക്കുക. ശേഷം ചെറുതായി മുറിച്ചുവെക്കുക.
വൈറ്റ് സോസ് ഉണ്ടാക്കാൻ
ഒരു സോസ് പാനിൽ ബട്ടർ ചൂടാക്കി മൈദ ചേർത്ത് ഇളക്കി വെന്തുവരുമ്പോൾ പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തിളച്ചു കുറുക്കിയാൽ ഉപ്പും കുരുമുളകുപൊടിയും ഒറിഗാനോ 1/2 സ്പൂണും ചേർത്ത് മാറ്റിവെക്കുക.
ചിക്കൻ മസാല തയാറാക്കാൻ
ഒരു പാനിൽ 2 ടേബ്ൾ സ്പൂൺ ഓയിൽ ഒഴിച്ച് ചെറുതായി മുറിച്ച വെളുത്തുള്ളി വഴറ്റുക, അതിലേക്ക് ഒരു സവാള പൊടിയായി മുറിച്ചത് ചേർത്ത് വഴറ്റി, കാപ്സിക്കം വഴറ്റുക, പിന്നെ തയാറാക്കിയ തക്കാളി ചേർത്ത് വഴറ്റി വേവിച്ചുവെച്ച ചിക്കൻ ചേർത്ത് മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് ആവശ്യമുള്ള ഉപ്പും ചതച്ച മുളകും ഒറിഗാനോയും ചേർത്ത് മാറ്റിവെക്കുക.
ഇനി ലസാനിയ സെറ്റ് ചെയ്യാം
ഒരു ഓവൻ പ്രൂഫ് പാത്രത്തിൽ ബട്ടർ പുരട്ടുക. കുറച്ച് വൈറ്റ് സോസ് എല്ലാവിടെയുമായി നിരത്തി മേലെ അരികു മുറിച്ച നാലു ബ്രെഡ് പീസസ് നിരത്തി വെക്കുക. മുകളിൽ ചിക്കൻ മസാല, അതിനു മുകളിൽ പകുതി വൈറ്റ് സോസ് വെക്കുക. നന്നായി സ്പ്രെഡ് ചെയ്യണം. മേലെ പകുതി ചീസ് ഇടുക.
ചില്ലി ഫ്ലേക്ക്സ് ഇടുക. വീണ്ടും ബ്രെഡ് പീസസ് നാലെണ്ണം നിരത്തുക. പിന്നെയും വൈറ്റ് സോസ് ചേർക്കുക. മുകളിൽ ബാക്കിയുള്ള ചീസ് മുഴുവൻ നിരത്തി കുറച്ച് ചിക്കൻ മസാല മേലെ ഇടുക. ഏറ്റവും മുകളിൽ ചില്ലി ഫ്ലേക്ക്സ് തൂകി 200 ഡിഗ്രി പ്രീ ഹീറ്റഡ് ഓവനിൽവെച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ