തട്ടിപ്പിന്റെ പെണ്‍മുഖമായ മഹിളാ അസോസിയേഷന് ഏര്യാ പ്രസിഡന്റിനെതിരേ പരാതി കിട്ടിയിട്ടും, കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റു ചെയ്യാതെ വലിയതുറ പോലീസിന്റെ കണ്ണുകെട്ടിക്കളി തുടരുന്നു. നിരവധി പേരെയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹാളി അസോസിയേഷന് ഏര്യാ പ്രസിഡന്റുമായിരുന്ന കൊച്ചുതുറ സ്വദേശി ജെസി തട്ടിച്ചത്. എല്ലാ തട്ടിപ്പും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് നടത്തിയിരിക്കുന്നത്. ഇതിനു പുറമേ സപ്ലൈകോ-സഹകരണ ബാങ്കുകളിലും ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പും നടത്തിയിട്ടുണ്ട്.
ജെസിക്കെതിരേ മാസങ്ങള്‍ക്കു മുമ്പ് നിരവധി പേര് പരാതി നല്‍കിയിരുന്നു. അന്നും കേസെടുത്തെങ്കിലും അന്വേഷണം നടക്കുന്നുവെന്ന ഒഴുക്കന്‍ നിലപാടാണ് പോലീസ് എടുത്തത്. നേരത്തെ പോലീസ് കേസ് വന്നതിനു പിന്നാലെ പാര്‍ട്ടി, ജെസിയെ പുറത്താക്കിയെന്ന് വിശദീകരിച്ചിരുന്നെങ്കിലും സംരക്ഷിക്കാന്‍ മടികാണിച്ചില്ല എന്നതാണ് വസ്തുത. 17 പേരോളം തട്ടിപ്പിന്റെ ഇരകളാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, തട്ടിപ്പ് പരാതിയുമായി എത്തിയവരുടെ എണ്ണമാണ് 17. ഇതില്‍ കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. 32 ലക്ഷത്തളം രൂപയുടെ തട്ടിപ്പ് പുറത്തു വന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്നുള്ള മെല്ലെപ്പോക്ക് ദുരൂഹമാണ്.
ജെസിക്ക് ഒറ്റയ്ക്ക് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. പക്ഷെ, ജെസിക്കു പിന്നിലുളഅളവരെ കുറിച്ചുള്ള അന്വേഷണത്തിന് പോലീസ് മെനക്കെടുന്നില്ല. സി.പി.എം ലോക്കല്‍ കമ്മിറ്റിയിലും, ഏര്യ കമ്മിറ്റിയിലും, സിപിഎം കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് കോര്‍പ്പറേഷനിലെ മറ്റു കൗണ്‍സിലര്‍മാര്‍ പറയുന്നത്. കാരണം, കോര്‍പ്പറേഷനിലെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കൗണ്‍സിലര്‍മാര്‍ വഴി മാത്രമേ കഴിയൂ. ഈ സാഹചര്യത്തില്‍ തട്ടിപ്പുകാര്‍ക്ക് സഹായം നല്‍കിയിരിക്കുന്നത് ആരാണെന്ന് പകല്‍പോലെ വ്യക്തമാണ്. ജെസിയെ സഹായിച്ചതും തിരുവനന്തപുരം കോര്‍പ്പറേഷനിലെ സി.പി.എം കൗണ്‍സിലര്‍മാരാണെന്ന് ഉറപ്പായിട്ടുണ്ട്.
കൗണ്‍സിലര്‍മാരുടെ സഹായമില്ലാതെ തട്ടിപ്പുകാര്‍ക്ക് കോര്‍പ്പറേഷനില്‍ കയറാന്‍ പോലും കഴിയില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങളുടെ വിശദാംശങ്ങളും അപേക്ഷകളും തട്ടിപ്പുകാരില്‍ എത്തുന്നത്, കൗണ്‍സിലര്‍മാര്‍ വഴി മാത്രമേ സാധ്യതയുള്ളൂവെന്നാണ് സൂചന. അതുമല്ലെങ്കില്‍ കോര്പ്പറേന് ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ പിന്‍വാതിലിലൂടെ നല്‍കണം. ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ നല്കിയാലും വാര്‍ഡുകളിലെ അര്‍ഹരായവരെ കണ്ടെത്തുകയും, അപേക്ഷകള്‍ പൂരിപ്പിക്കുകയും ചെയ്യേണ്ടത് കൗണ്‍സിലര്‍മാര്‍ നേരിട്ടാണ്. കൂടാതെ, ഈ അപേക്ഷകള്‍ കൗണ്‍സിലര്‍മാര്‍ ഒപ്പിടുകയും കോര്പ്പറേഷന് ഓഫീസില്‍ സമര്‍പ്പിക്കുകയും വേണം.
വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളിലും കൗണ്‍സിലിലും പാസാക്കിയെടുക്കാനും കൗണ്‍സിലര്‍ ശ്രമിക്കുകയും വേണം. ഇതാണ് കോര്‍പ്പറേഷനില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള വഴി. എന്നാല്‍, കൗണ്‍സിലര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം തട്ടിപ്പുകാരി ചെയ്തിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഇവര്‍ക്കെതിരേ പരാതി ലഭിച്ചിരുന്നുവെന്ന് പോലീസ് തന്നെ പറയുന്നു. എന്നാല്‍, പാര്‍ട്ടി ഇടപെടല്‍ വന്നതോടെ പരാതി ആവിയായിപ്പോവുകയും ചെയ്തു. ഇതിനുശേഷം വീണ്ടും ചെറിയതുറ ഭാഗത്തുള്ള നിരവധി പേരെ കബളിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. അങ്ങനെയാണ് ലൈഫ് മിഷന് പദ്ധതിയില്‍ ചേര്‍ത്ത് വീട് വെച്ചു നല്‍കാമെന്നു വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ തട്ടിയെന്ന കേസ് വരുന്നത്.
ഈ കേസിലും തട്ടിപ്പുകാരിക്കെതിരേ കേസെടുത്തെങ്കിലും അറസ്റ്റു ചെയ്യാന്‍ പോലീസിന്റെ മുട്ടുവിറയ്ക്കുകയാണ്. ചെറിയതുറ വെസ്റ്റ്റോസ്, മിനി കോണ്‍വെന്റിനു സമീപം റീറ്റ കോട്ടേജില്‍ ജസീന്തയാണ് വലിയതുറ പോലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണെന്നാണ് പോലീസ് പറയുന്നത്. വിവിധ ക്ഷേമപദ്ധതികളില്‍ പേരുചേര്‍ത്ത് ആനുകൂല്യങ്ങള്‍ തരപ്പെടുത്തി നല്‍കാമെന്നും സപ്ലൈകോ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ജോലി വാദ്ഗാനം ചെയ്തുമൊക്കെയുള്ള തട്ടിപ്പുകള്‍ നേരത്തെ നടത്തിയിരുന്നു. സി.പി.എം വനിതാ നേതാവും സംഘവും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളില്‍ നിന്നും 32 ലക്ഷത്തളം രൂപ തട്ടിയെടുത്തെന്ന് പരാതി.
കോര്‍പ്പറേഷന്റെ വീട് മെയിന്റനന്‍സ് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കൂടുതല്‍ പേരെയും കബളിപ്പിച്ചത്. വീട് മെയിന്റനന്‍സിന് കോര്‍പ്പറേഷനില്‍ നിന്നും നല്‍കുന്നത് ഒരു ലക്ഷം രൂപയാണ്. ഇത് രണ്ടു ഗഡുവായാണ് നല്‍കുന്നത്. ഇതിന്റെ അപേക്ഷ കൗണ്‍സിലര്‍ക്ക് നേരിട്ടേ നല്‍കാറുള്ളൂ. പക്ഷെ, തട്ടിപ്പുകാര്‍ക്ക് അപേക്ഷ ലഭിക്കുകയും, അതുമായി ഗുണഭോക്താക്കളുടെ അടുത്ത് എത്തുകയും, അവരില്‍ നിന്നും പണം വാങ്ങുകും ചെയ്യുന്നത് കൗണ്‍സിലറിന്റെ അറിവോടു കൂടി മാത്രമായിരിക്കും. മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണ് വലിയതുറ പോലീസ് പേരിനൊരു കേ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചെറിയതുറ കേന്ദ്രീകരിച്ച് 2022-23 കാലയളവില്‍ നടന്ന തട്ടിപ്പില്‍ 17 പേരാണ് പറ്റിക്കപ്പെട്ടത്. കുടുംബ ശ്രീ ഭാരവാഹിയുടേയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയും അറിവോടെയാണ് തട്ടിപ്പെന്നുമാണ് പരാതി. ഇവര്‍ക്കെതിരേ പരാതിയുണ്ടെങ്കിലും നിലവില്‍ ജെസിയെ മാത്രമാണ് പ്രതിയാക്കിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. അതേസമയം, തട്ടിപ്പ് നടത്തി പണം കൈപ്പറ്റിയ ശേഷം ജെസി തെളിവിനായി നല്‍കിയത് സംഭാവന രസീതാണ്. 2023 ജനുവരിയില്‍ നടന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തോടനുബന്ധിച്ചു അടിച്ചിറക്കിയ രസീതാണ് നല്‍കിയിരുന്നത്. ഇതും പരാതിക്കാര്‍ പോലീസിന് തെളിവായി നല്‍കിയിരുന്നു.
എന്നിട്ടും നടപടിയില്ല.
Read more:
- നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന കാനഡയുടെ വാദം സംശയാത്മകം : ന്യൂസിലാൻഡ്
- ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ
- ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനം വൈകുന്നു : ഝാർഖണ്ഡിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.ഐ
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു