ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന് രണ്ടാമതൊരു ടേം കൂടി കിട്ടിയാല്‍ മറ്റു രാജ്യങ്ങള്‍ അമേരിക്കയുടെ തലയില്‍ കയറി നിരങ്ങും എന്നാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എന്നാല്‍ ട്രംപ് എങ്ങാനും ഒരിക്കല്‍ കൂടി വൈറ്റ് ഹൗസിന്റെ പടി കടന്നാല്‍ പിന്നെ അമേരിക്ക ബഹുസ്വരതയുള്ള പഴയ അമേരിക്ക ആകില്ലെന്നാണ് ബൈഡന്‍ ആവര്‍ത്തിക്കുന്നത്. എന്തായാലും ഇരുവരും സൂപ്പര്‍ ചൊവ്വ കടന്ന് മത്സരത്തിലേക്ക് കടക്കുന്നതിനുള്ള ആദ്യപടി കടക്കുമ്പോള്‍ യുഎസ് രാഷ്ട്രീയം മുന്‍പെങ്ങുമില്ലാത്തവിധം കലുഷിതമാവുകയാണ്.
സൂപ്പര്‍ ചൊവ്വയക്ക് ശേഷം ജോര്‍ജിയയിലാണ് ഇരുവരും പരസ്പരം വെല്ലുവിളി ഉയര്‍ത്തിയത്. സംസ്ഥാനം 2020-ലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക യുദ്ധക്കളമായിരുന്നു. നാല് വര്‍ഷം മുമ്പ് ‘11,780 വോട്ടുകള്‍ കണ്ടെത്താനും’ ബൈഡന്റെ വിജയം അട്ടിമറിക്കാനും ശ്രമിച്ചതിന് ട്രംപ് കുറ്റാരോപിതനായതും ചരിത്രം. രണ്ട് പാര്‍ട്ടികളും സംസ്ഥാനത്ത് അടുത്ത മത്സരത്തിന് തയാറെടുക്കുകയാണ്. അറ്റ്‌ലാന്റയിലെ റാലിയില്‍ ബൈഡന്‍ തന്റെ പ്രസംഗം ആരംഭിച്ചത് ട്രംപിന് ഒപ്പമുണ്ടായിരുന്ന ഫയര്‍ബ്രാന്‍ഡ് നിയമനിർമാതാവ് ജനപ്രതിനിധി മാര്‍ജോറി ടെയ്ലര്‍ ഗ്രീനിനെ ചൂണ്ടിക്കാട്ടിയായിരുന്നു. ‘അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന വ്യക്തി അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ്.’ – കരഘോഷങ്ങള്‍ക്ക് ഇടയില്‍ ബൈഡന്‍ പറഞ്ഞു. തന്റെ രാജ്യത്ത് ജനാധിപത്യം പിന്‍വലിച്ച ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന് ട്രംപ് ആതിഥേയത്വം വഹിച്ചതും ഫ്‌ലോറിഡ ക്ലബിലെ പരിപാടിയില്‍ ബൈഡന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ട്രംപ്, അതിര്‍ത്തി പ്രശ്‌നത്തില്‍ ബൈഡനെ വരിഞ്ഞു മുറുക്കി. കഴിഞ്ഞ മാസം നടന്ന 22 വസുകാരിയായ ജോര്‍ജിയയിലെ നഴ്സിങ് വിദ്യാര്‍ത്ഥിയായ ലേക്കന്‍ റൈലിയുടെ മരണത്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തി. അനധികൃതമായി യുഎസിലേക്ക് കടന്ന വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാരിയെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. തന്നെ പരിഹസിക്കാന്‍ ബൈഡന്‍ ഉപയോഗിച്ച അതേവിഷയങ്ങള്‍ ഉപയോഗിച്ച് പ്രസിഡന്റിനെതിരെ ആഞ്ഞടിക്കാനും ട്രംപ് തയാറായി. ജനുവരി 6-ലെ ക്യാപിറ്റല്‍ കലാപത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളെ പിന്തുണയ്ക്കാന്‍ ട്രംപ് അണികളോട് അഭ്യര്‍ഥിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ