ആവശ്യമായ ചേരുവകൾ
ബ്രഡ് കഷണങ്ങൾ -6
സവാള -1 തക്കാളി – ഒന്നിന്റെ പകുതി
കാപ്സികം – ഒന്നിന്റെ പകുതി (നിർബന്ധമില്ല)
കോഴിമുട്ട – 3
ടൊമാറ്റോ കെച്ചപ്പ് – 1/4 കപ്പ് (നിർബന്ധമില്ല)
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ – 1/2 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റാം.
ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം. ചെറുതായി മുറിച്ച കാപ്സിക്കം, തക്കാളി എന്നിവ ചേർത്ത് കൊടുക്കാം. നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം.
മൂന്ന് മുട്ട കൊണ്ട് ഓംലറ്റ് തയാറാക്കി വയ്ക്കാം. ∙ പാനിൽ ഓരോ ബ്രഡ് കഷ്ണങ്ങളും ചൂടാക്കി എടുക്കാം. ∙ സാൻവിച്ച് റെഡിയാക്കാൻ, ചൂടാക്കി വച്ച ബ്രഡിനു മുകളിൽ ഓംലറ്റ് ചതുരത്തിൽ മുറിച്ചു വയ്ക്കാം.
ഇതിനു മുകളിലേക്ക് തയാറാക്കിയ മസാല ഇടാം. ഇതിനു മുകളിലേക്ക് ഒരു ബ്രഡ് കഷണം കൂടി വയ്ക്കാം. എല്ലാ സാൻവിച്ചുകളും ഇതുപോലെ തയാറാക്കാം.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ