ആവശ്യമായ ചേരുവകൾ
1.കുനാഫ മാവ്– കാൽ കിലോ
2.വെണ്ണ – മൂന്നു വലിയ സ്പൂൺ ഉരുക്കിയത്
3.പാൽ – ഒരു കപ്പ്
കോൺഫ്ളോർ – ഒരു വലിയ സ്പൂൺ
ക്രീം – അരക്കപ്പ്
4.ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
5.പഞ്ചസാര – ഒരു കപ്പ്
6.വെള്ളം – അരക്കപ്പ്
7.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
8.പിസ്ത നുറുക്കിയത് – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
അവൻ 1800C ൽ ചൂടാക്കിയിടുക(പ്രീ ഹീറ്റ് ). കുനാഫ മാവ് ഒരു കുഴിയുള്ള പാത്രത്തിലാക്കി അതിൽ വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക.
മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു കുറുക്കുക. ഇത് ഏകദേശം കുറുകിയ ശേഷം അടുപ്പിൽ നിന്നു മാറ്റണം.
ബേക്കിങ് പാനിൽ കുനാഫയുടെ മാവിന്റെ പകുതി എടുത്ത് നന്നായി അമർത്തി വെച്ച ശേഷം അതിനു മുകളിൽ പാൽ മിശ്രിതം ഒഴിച്ച് ചീസ് വിതറുക.
ഇതിനു മുകളിൽ ബാക്കി മാവ് അമർത്തി വച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–30 മിനിറ്റ് ബേക്ക് ചെയ്യണം. ഗോൾഡൻ നിറമാകുന്നതാണ് പാകം.
പഞ്ചസാര വെള്ളം ചേർത്തു ചെറുതീയിൽ വച്ചു നന്നായി തിളപ്പിച്ച ശേഷം നാരങ്ങാനീര് ചേർക്കുക. ഇത് അഞ്ചു മിനിറ്റ് അടുപ്പിൽ വച്ച് സിറപ്പാക്കി എടുക്കണം.
തയാറാക്കിയ കുനാഫയിൽ സിറപ്പ് ഒഴിച്ച് പിസ്ത കൊണ്ട് അലങ്കരിച്ച് വിളമ്പാം.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ