ആവശ്യമായ ചേരുവകൾ
നെയ്യ് – 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ
ഉണക്കമുന്തിരി -2 ടേബിൾസ്പൂൺ
നേന്ത്രപ്പഴം – 2 എണ്ണം
മുട്ട – 4 എണ്ണം
പഞ്ചസാര – 1/4 കപ്പ്
ഉപ്പ് – ഒരു നുള്ള്
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പഴം ചെറിയ കഷണങ്ങളായി നുറുക്കി മാറ്റി വയ്ക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് മൂപ്പിക്കുക. അണ്ടിപ്പരിപ്പ് മൂത്തുവരുമ്പോൾ അതിലേക്ക് കിസ്മിസ് ചേർത്ത് പാകമാകുമ്പോൾ കോരി മാറ്റിവയ്ക്കുക.
ഇനി അതേ പാനിൽ കുറച്ച് കൂടെ നെയ്യ് ചേർത്ത് നുറുക്കി വച്ചിരിക്കുന്ന പഴം ചേർത്ത് നന്നായി ഇളക്കുക. പഴം പാകമാകുമ്പോൾ ഇത് മാറ്റി വയ്ക്കുക.
ഒരു മിക്സിയുടെ ജാറിൽ എടുത്തു വച്ചിരിക്കുന്ന മുട്ട പഞ്ചസാര ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. അടി കട്ടിയുള്ള ഒരു പാനിൽ ഒരു ടീസപൂൺ നെയ്യ് ചൂടാക്കി അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന പഴം- മുട്ട മിശ്രിതം ഒഴിക്കുക.
മാറ്റി വച്ച അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ കൊണ്ട് അലങ്കരിക്കുക. ഇത് മീഡിയം തീയിൽ ഒരു മിനിറ്റ് വെച്ച ശേഷം മറ്റൊരു പാൻ അടിയിൽ വെച്ച് ഈ പാൻ അതിനു മുകളിലായി വയ്ക്കുക. അടി പെട്ടെന്ന് കരിഞ്ഞു പോകാതെ കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.
ഇത് ചെറുതീയിൽ 10-15 മിനിറ്റ് വേവിക്കുക. വേവാൻ എടുക്കുന്ന സമയം നമ്മൾ എടുക്കുന്ന പാത്രത്തിന് അനുസരിച്ച് മാറ്റം വരുന്നതാണ്. ഒരു ടൂത്ത് പിക് കൊണ്ട് കുത്തി നോക്കി വെന്തു എന്ന് ഉറപ്പു വരുത്തുക.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ