തൃശൂർ:കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന അവർ തീരുമാനിക്കട്ടെ,ബിജെപി യിലെ ആരും പത്മജയെ ക്ഷണിച്ചിട്ടില്ല അവരുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി.
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരം.കേന്ദ്രനേതാക്കൾ പറഞ്ഞതിനാൽ പത്മജയുടെ വരവ് തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.‘പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്.
Read more ….
- ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനം വൈകുന്നു : ഝാർഖണ്ഡിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.ഐ
- പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു : സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
- യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് നോമിനേഷൻ ഉറപ്പാക്കി ജോ ബൈഡൻ
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു
അതില്‍ കേരളനേതാക്കള്‍ക്ക് ആര്‍ക്കും പങ്കില്ല. എന്നെ സ്ഥാനാർഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും ഞാൻ അനുസരിക്കുക. പത്മജ വേണുഗോപാല്‍ എന്റെ സഹോദരിയുടെ സ്ഥാനത്താണ്. പത്മജയ്ക്കൊപ്പം പാര്‍ട്ടി നിശ്ചയിക്കുന്ന വേദികള്‍ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമര്‍പ്പണമാണ്’ – സുരേഷ് ഗോപി പറഞ്ഞു.
















