രാജ്യത്തെ എൻ.ഐ.ടികളിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലും (ഐ.ഐ.ഐ.ടി) ഈ വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രോഗ്രാമിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ‘നിംസെറ്റ്-2024’ ജൂൺ എട്ടിന് ദേശീയതലത്തിൽ നടത്തും. എൻ.ഐ.ടി ജംഷഡ്പുരാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. എൻ.ഐ.ടി-തിരുച്ചിറപ്പള്ളി, വാറങ്കൽ, സൂരത്കൽ, റായ്പൂർ, കുരുക്ഷേത്ര, ജംഷഡ്പൂർ, ഭോപാൽ, അലഹബാദ്, അഗർത്തല എന്നിവിടങ്ങളിലാണ് എം.സി.എ കോഴ്സുള്ളത്.
യോഗ്യത: മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തം 60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയാതെ ബിരുദം അല്ലെങ്കിൽ ബി.ഇ/ബി.ടെക്. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക്/6.0 സി.ജി.പി.എ മതിയാകും. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷ ഫീസ് 2500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 1250 രൂപ മതി. നിംസെറ്റ്-2024 വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.nimcet.in, https://nimcet.admissions.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. എൻ.ഐ.ടികളിലും ഐ.ഐ.ഐ.ടി ഭോപാലിലുമായി ആകെ 1033 സീറ്റുകളാണ് എം.സി.എക്കുള്ളത്. . എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ലിയു.എസ്/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് സീറ്റുകളിൽ സംവരണമുണ്ട്. നിംസെറ്റിൽ മാത്തമാറ്റിക്സ്, അനലിറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ റീസണിങ്, കമ്പ്യൂട്ടർ അവയർനെസ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിലായി മൾട്ടിപ്ൾ ചോയിസ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും. നിംസെറ്റ് റാങ്കടിസ്ഥാനത്തിൽ പ്രത്യേക കൗൺസലിങ് നടത്തിയാണ് പ്രവേശനം.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ