കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍ 141.20 കോടി രൂപ വരവും 160.07 കോടി ചെലവും 18.87 കോടി കമ്മിയുമായ ബജറ്റ് അവതരിപ്പിച്ചു. ഫിനാന്‍സ് സ്ഥിരം സമിതി കണ്‍വീനര്‍ പ്രഫ. ഡി. സലിംകുമാറാണ് ബജറ്റ് അവതരിപ്പിച്ചത്. നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങും. വിവിധ വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് വിദ്യാർഥികളെ കൈമാറ്റം ചെയ്യുന്ന ഇറാസ്മസ് പ്ലസ്, ഇറാസ്മസ് മുന്‍ഡസ് പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനും മറ്റ് വിദേശ സർവകലാശാലകളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനുമായി ഒരു കോടി അനുവദിച്ചു.
മുഖ്യകാമ്പസില്‍ സെൻറര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസും മള്‍ട്ടി സ്പോര്‍ട്സ് കോംപ്ലക്സ് കം ജിംനേഷ്യവും ആരംഭിക്കും. മള്‍ട്ടി സ്പോര്‍ട്സ് കോംപ്ലക്സ് കം ജിംനേഷ്യം നിര്‍മിക്കാൻ 30 ലക്ഷം വകയിരുത്തി. പുതിയ അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ സ്റ്റഡീസ് പദ്ധതിക്കായി 90 ലക്ഷവും റിസര്‍ച് ഫെലോഷിപ് വിതരണത്തിന് മൂന്നുകോടിയും അനുവദിച്ചു. സര്‍ക്കാര്‍ അനുമതി ലഭ്യമായ പരീക്ഷഭവന്റെ നിർമാണം നടപ്പുവര്‍ഷത്തില്‍ ആരംഭിക്കും. വൈസ് ചാന്‍സലര്‍ പ്രഫ. എം.വി. നാരായണന് അധ്യക്ഷത വഹിച്ചു.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ