തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ, ‘കുത്തിത്തിരിപ്പി’ന്റെ കാര്യത്തിൽ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരനെ’ന്നു വിശേഷിപ്പിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇത്രയും കുത്തിത്തിരിപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടേയെന്നു രാഹുല്‍ ചോദിച്ചു.
കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് എൽഡിഎഫ് സർക്കാരിന്റെ നിലപാട് പാർലമെന്റിൽ പറഞ്ഞതിനാണോ ടി.എൻ. പ്രതാപനു കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് രാഹുല്‍ രംഗത്തെത്തിയത്.
‘‘ഇത്രയും കുത്തിത്തിരിപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടേ? മിനിമം കേരള മുത്തയ്യയാകാം. അതുപോട്ടെ, കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷലിസ്റ്റ് ‘കേരള മുത്തയ്യ’ പറഞ്ഞ ടി.എൻ.പ്രതാപനെ കേരളത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം ഏൽപിച്ചു. ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’ ആ സിഎഎ- എൻആർസി പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയൂ കേരള മുത്തയ്യേ…’’ – രാഹുൽ ഫേസ്ബുക്കില്‍ കുറിച്ചു.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്