കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്ക് എതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിനു വേണ്ടി ശബ്ദിച്ച ഏക കോൺഗ്രസ് എംപി ടി.എൻ പ്രതാപനാണെന്നും അദ്ദേഹത്തിന് മാത്രം കോൺഗ്രസ് സീറ്റ് നിഷേധിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് വേണ്ടി ശബ്ദച്ചത് കൊണ്ടാണോ കോൺഗ്രസ് സീറ്റ് നിഷേധിച്ചത്?. കോൺഗ്രസ് എംപി മാർ പാർലമെന്റിൽ. കേരളത്തിന് വേണ്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണന്വെന്ഷനില് സംസാരിക്കുകയായിരുന്നു റിയാസ്.
‘കേരളത്തിന് അര്‍ഹതപ്പെട്ട പണം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിന്റെ ഏതെങ്കിലും എം.പിമാര്‍ പാര്‍ലമെന്റില്‍ മിണ്ടിയോ? ഒരു എം.പി. മിണ്ടി. അത് ടി.എന്‍. പ്രതാപനാണ്, തൃശ്ശൂരിലെ എം.പി. അദ്ദേഹത്തിനിപ്പോള്‍ സീറ്റുമില്ല’, മന്ത്രി പറഞ്ഞു.
‘കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദിച്ചതിന് തൃശ്ശൂരിലെ സീറ്റ് പ്രതാപന് നിഷേധിച്ചിരിക്കുകയാണ്. മറ്റെല്ലാ സിറ്റിങ് എം.പിമാരും മത്സരിച്ചു. എന്നാല്‍ പ്രതാപന് സീറ്റില്ല. പാര്‍ലമെന്റില്‍ കേരളത്തിന് കിട്ടേണ്ട പണത്തെക്കുറിച്ച് ക്യാമ്പയിൻ ശക്തമാക്കിയതിന്റെ ഭാഗമായി ആ പാവം ടി.എന്‍. പ്രതാപന് പാര്‍ലമെന്റില്‍ സംസാരിച്ചു. കേരളത്തിന് കിട്ടാനുള്ള തുകയെത്ര, അത് കൊടുക്കണമെന്ന് പാര്‍ലമെന്റില്‍ പറഞ്ഞു. ടി.എന്‍. പ്രതാപനിപ്പോള്‍ സീറ്റ് കിട്ടിയില്ല. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണോ ടി.എന്‍. പ്രതാപന് സീറ്റ് നിഷേധിച്ചത്? ഇത് പൊതുവായി നാട്ടില്‍ ഉയര്‍ന്നുവരേണ്ട വിഷയമാണ്’, റിയാസ് കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റമാണ് കോണ്‍ഗ്രസ് വരുത്തിയത്. തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെയും വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെയുമാണ് മത്സരിപ്പിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കുകയാണ്.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്