മോസ്കോ: റഷ്യൻ സൈനിക ചരക്കുവിമാനം തീപിടിച്ച് തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. മോസ്കോയുടെ വടക്കുകിഴക്കൻ ഇവാനോവോ മേഖലയിലാണ് സംഭവം.
പടിഞ്ഞാറന്‍ റഷ്യയിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ഇല്യുഷിന്- 2- 76 വിമാനം തകര്‍ന്നുവീണത്. എന്‍ജിനില്‍ തീപ്പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
എട്ട് വിമാനജീവനക്കാരും ഏഴ് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. തീപ്പിടിച്ച വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തീപിടിച്ച എൻജിനുമായി വിമാനം വട്ടമിട്ടു പറക്കുന്നതും പുകപടലം ആകാശത്തേക്ക് ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം.
ജനുവരിയില്‍ സമാനരീതിയില്‍ ഐ.എല്‍- 76 യാത്രാവിമാനം തകര്‍ന്നുവീണ് 65 പേര് മരിച്ചിരുന്നു. 65 യുദ്ധത്തടവുകാരുമായി പോകുകയായിരുന്ന വിമാനത്തെ യുക്രെയ്ന് വെടിവെച്ചിട്ടതാണെന്നായിരുന്നു ആരോപണം. സൈനികരെയും ഉപകരണങ്ങളും ആയുധങ്ങളും എയർലിഫ്റ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത വിമാനമാണ് തകർന്നുവീണ ഐ എൽ -76 വിമാനം.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്