ജറുസലേം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പ്രാദേശിക സംഭവവികാസങ്ങളും ഗാസയിലെ മാനുഷിക സഹായത്തിന്റെ അടിയന്തര ആവശ്യകതയും ചർച്ച ചെയ്തു.
പലസ്തീൻ ജനതയ്ക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഈ വിവരം ബെഞ്ചമിൻ നെതന്യാഹു തൻ്റെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവെച്ചു.
“പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഗാസ മുനമ്പിലെ പോരാട്ടത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു,” എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കൂടാതെ ബന്ദികളെ മോചിപ്പിക്കാനും മാനുഷിക സഹായം എത്തിക്കുന്നതിനും വേണ്ട ശ്രമങ്ങളെകുറിച്ച് ഇരുവരും ചർച്ച ചെയ്തായും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ഫോട്ടോയും നെതന്യാഹു പങ്കിട്ടിട്ടുണ്ട്.
ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡയറക്ടര്‍, പ്രധാനമന്ത്രിയുടെ വിദേശ നയ ഉപദേഷ്ടാവ്, ഇസ്രായേലിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഏകദേശം 1,200 ഇസ്രായേലികൾ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേൽ ഗാസയിൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 30,000-ൽ പരം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. നിലവിൽ ഇസ്രായേൽ-ഹമാസ് സംഘർഷം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ ഏകദേശം 576,000 ആളുകൾ ഇവിടെ പട്ടിണിയുടെ പിടിയിലാണെന്നും യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്