തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിൽ നിന്നും ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപവും, തട്ടിനകം പാലത്തിനു സമീപവും ചോർച്ച രൂപപെട്ടതിനെ തുടർന്ന് അടിയന്തിര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ 14/3/2024 രാവിലെ 4 മണി മുതൽ 15/3/2024 രാത്രി 10 മണി വരെ പേരൂർക്കട, അമ്പലമുക്ക്, ഊളമ്പാറ, ജവാഹർ നഗർ, വെള്ളയമ്പലം, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കവടിയാർ, കുറവൻകോണം, നന്തകോട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ്, കുമാരപുരം, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുന്നതാണ്.
ഉയർന്ന പ്രദേശങ്ങളിൽ 16/3/24 രാത്രിയോടെ മാത്രമേ ജലവിതരണം സാധരണ നിലിയിലാകുകയുള്ളു. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്