കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുമെന്ന് ഉത്തരവ് നല്‍കിയിരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 13 ന് രാത്രി 7 മണി മണിയ്ക്ക് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ഐക്യജനാധിപത്യ മുന്നണി കൊല്ലം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. ഇന്ത്യാ ഗവണ്മെന്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ഇപ്പോള്‍ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പായി പുറപ്പെടുവിച്ചതിന്റെ പിന്നില്‍ സങ്കുചിത രാഷ്ട്രീയമുണ്ട്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഇത് വിപരീതമാണ്. ഇന്ത്യന്‍ ഭരണഘടന നല്കുന്ന മതനിരപേക്ഷത നിലപാടിനെതിരാണ്. എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്കുന്ന ഇന്ത്യയുടെ ഭരണഘടന നല്കുന്ന മതേതര നിലപാടിനെ ചോദ്യം ചെയ്യുന്ന ഉത്തരവാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മുസ്ലീം ജനവിഭാഗങ്ങളെ മാറ്റി നിര്‍ത്തി മറ്റു മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കുന്നതിനു ഉണ്ടാക്കിയിരിക്കുന്ന ഈ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ജനാധിപത്യ വിശ്വാസികളായ ഇന്ത്യന്‍ ജനത ഈ ഭേദഗതി നിയമത്തിനെതിരാണെന്ന് ഭരണവര്‍ഗ്ഗം മനസ്സിലാക്കേണ്ടതുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെയുളള പ്രതീധാത്മക സമരമാണ് ഇന്ന് (മാര്‍ച്ച് 13) എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് നടക്കുന്നത്.
കൊല്ലുര്‍വിള ജമാ-അത്തിന് സമീപത്ത് നിന്നു വൈകിട്ട് 7 മണിയ്ക്ക് കൊല്ലം ടൗണിലേയ്ക്ക് എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെയും ജനാധിപത്യ വിശ്വാസികളുടെയും നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ മാര്‍ച്ച് നടക്കും. ഈ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ജനാധിപത്യ വിശ്വാസികളും യുഡിഎഫ് പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് യുഡിഎഫ് പാര്‍ലമെന്റ് നിയോജകമണ്ഡലം ചെയര്മാന് എം.എം.നസീറും കണ്‍വീനര്‍ കെ.എസ്. വേണുഗോപാലും അറിയിച്ചു.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്