ചേർത്തല:കേരള ബാങ്കിലെ പണയ സ്വര്‍ണ മോഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുന്‍ ഏരിയാ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു.മീരാ മാത്യുവിനെയാണ് പട്ടണക്കാട് പൊലീസാണ് ഇന്ന് അറസ്റ്റ് ചെയ്തത്.കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്.
ചേര്‍ത്തലയില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളിലായി നാലു ശാഖകളിൽ പണയ സ്വര്‍ണം മോഷണ കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിരുന്നത്.ബാങ്കുകളുടെ ശാഖാ മാനേജര്‍മാര്‍ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതിയിലാണ് കേസ്.
Read more ….
- രാജസ്ഥാനില്‍ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു
- നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വൈകിട്ട്
- കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
- കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan
2023 ജൂണ്‍ ഏഴിന് മീരാ മാത്യുവിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ശാഖകളില്‍ നിന്നു പൊലീസില്‍ പരാതി നല്‍കിയത്. 12ന് പൊലീസ് മൊഴിയെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്തു.