കൊച്ചി : നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ട്രസ്റ്റുകളുമായി കൈകോർത്ത് റിയൽ എസ്റ്റേറ്റ് കമ്പനിയായ ക്ലസ്റ്റർജി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് നിർമ്മാണത്തിനും താമസത്തിനുമുള്ള മുഴുവൻ നിർമ്മാണ സാമഗ്രികളും നൽകി അവരെ സഹായിക്കുക എന്നതാണ് ക്ലസ്റ്റർജി എന്ന കമ്പനിയുടെ ലക്ഷ്യം.
2015 ൽ പാലക്കാട് ജില്ലയിൽ തുടക്കമിട്ട കമ്പനി കഴിഞ്ഞ ഏഴ് വർഷത്തിനിടെ കൊഴിഞ്ഞപ്പാറയിൽ 3 വീടുകൾ, മുടപ്പല്ലൂറിൽ 1, ആലത്തൂരിൽ 2 , മലപ്പുറം തിരൂരിൽ 1, കുനിയമുത്തൂരിൽ 2, പെരുവെമ്പിൽ 3 വീടുകൾ, പുതുപ്പരിയാരത്ത് 1 നിലവും വീടും നെന്മാറയിൽ 2 വീട് & 1 സ്ഥലം, മണ്ണാർക്കാട് 4 വീട്, പാലക്കാട് 5 എന്നിങ്ങനെ നൂറിലധികം പാവപ്പെട്ട കുടുംബങ്ങളെയാണ് സഹായിച്ചത്.
Read more ….
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- കേന്ദ്രത്തിന് തിരിച്ചടി: കേരളത്തിനെ സഹായിച്ചാലെന്തെന്ന് സുപ്രീം കോടതി; മറുപടി നാളെ പറയണമെന്നും നിര്‍ദേശം
- ഭീമൻ മുതല വാഴത്തോട്ടത്തിൽ :ഭവാനിസാഗർ തടാകത്തിൽ നിന്ന് വന്നതാണെന്ന് സംശയം:സ്ഥലത്തെത്തി വനംവകുപ്പ്
- ഭരണഘടന തിരുത്തിയെഴുതണമെന്ന ഹെഗ്ഡെയുടെ പ്രസ്താവന ബി.ജെ.പിയുടെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടുന്നു : സിദ്ധരാമയ്യ
- പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ
ട്രസ്റ്റുകളുമായി സഹകരിച്ചാണ് സഹായങ്ങൾ നൽകുന്നത്. ഈ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനും കമ്പനി സഹായിക്കുന്നുണ്ട്. ക്ലസ്റ്റർജിയുടെ സേവനങ്ങൾ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.