തെലുങ്ക് സിനിമ സംവിധായകന് സൂര്യകിരണിന്റെ (48) വിയോഗത്തിന്റെ ദുഃഖത്തിലാണ് സിനിമാലോകം മുഴുവൻ. നിരവധി സിനിമകളില്‍ ബാലതാരമായി ശ്രദ്ധിക്കപ്പെട്ടിരുന്ന താരമായിരുന്നു സൂര്യകിരണ്‍.
ത്രീഡിയില്‍ ചിത്രീകരിച്ച ആദ്യ ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു താരം. 1978ല്‍ പുറത്തിറങ്ങിയ സ്നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
‘മൈ ഡിയർ കുട്ടിചാത്തൻ’ അടക്കം 200 ഓളം സിനിമകളിൽ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാൻഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ, രജനീകാന്തിനും കമല്‍ഹാസനും അമിതാഭ് ബച്ചനും ഒപ്പം ബാലതാരമായി. ബാലതാരമായപ്പോള്‍ മാസ്റ്റര്‍ സുരേഷ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.
Read More……
- ഷാരൂഖ് ഖാന്റെ കാലിൽ തൊട്ട് വണങ്ങി അറ്റ്ലി: കെട്ടിപിടിച്ചു ബോളിവുഡ് സൂപ്പർസ്റ്റാർ
- പാ.രജ്ഞിത് സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ശ്രീനാഥ് ഭാസി
- കളത്തിലിറങ്ങാൻ രങ്കണ്ണനും പിള്ളേരും: ‘ആവേശ’ത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
- അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രം: ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ’
- ‘ഭാവിയിൽ സിനിമ എന്താണെന്ന് മനസ്സിലാക്കാൻ മകൾ കണ്ടിരിക്കേണ്ടത് ആടുജീവിതമാകണം’: പൃഥ്വിരാജ്
സൂര്യകിരണ്‍ എന്ന പേരില്‍ സംവിധായകനായി. 2003-ൽ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കിൽ ‘സത്യം’ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ശരത്കുമാറിനെ നായകനാക്കി ‘അരസി’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിക്കുന്നത്.
മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം.
തിരുവനന്തപുരം സ്വദേശിയാണ് സൂര്യകിരണ്‍. പ്രശസ്ത ടെലിവിഷൻ താരം സുചിത സഹോദരി ആണ്. നടി കാവേരിയുടെ മുൻ ഭർത്താവ് കൂടിയാണ് സൂര്യകിരണ്‍.