ഷാരൂഖ് ഖാന്റെ കാലിൽ തൊട്ട് വണങ്ങി അറ്റ്ലി: കെട്ടിപിടിച്ചു ബോളിവുഡ് സൂപ്പർസ്റ്റാർ

തമിഴ് സംവിധായകൻ അറ്റ്‌ലിയെ ലോക പ്രശസ്തിയിലേക്കെത്തിച്ച ചിത്രമായിരുന്നു കിംഗ് ഖാൻ നായകനെയെത്തിയ ‘ജവാൻ’. ഷാരൂഖ് ഖാന്റെ ഡബിൾ റോളും നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി തുടങ്ങിയ താരങ്ങളുടെ പ്രകടനവും കൂടിയായപ്പോൾ ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി.

നൂറു കോടി ക്ലബ്ബിൽ എത്താൻ ചിത്രത്തിന് അധിക ദിവസവും വേണ്ടി വന്നില്ല. ഷാരൂഖ് ഖാനോടുള്ള തന്റെ സ്നേഹം ആദരവും നിരവധി തവണ അറ്റ്‌ലി പൊതു വേദികളിൽ തുറന്നു പറയുകയും ചെയ്തിരുന്നു.

ഞായറാഴ്ച മുംബൈയിൽ നടന്ന അവാർഡ് രാത്രിയിൽ മികച്ച സംവിധായകനായി അറ്റ്‌ലിയെ തിരഞ്ഞെടുത്തിരുന്നു. അവാർഡ് സ്വീകരിക്കാൻ പോകുന്നതിന് മുന്നോടിയായി അറ്റ്‌ലിയുടെ തൊട്ട് അടുത്തിരുന്ന ഷാരൂഖ് ഖാന്റെ കാലിൽ തൊട്ടു വണങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അപ്പോൾ തന്നെ അറ്റ്‌ലിയെ എഴുന്നേൽപ്പിച്ച് കെട്ടിപിടിക്കുന്ന കിംഗ് ഖാനെയും വീഡിയോയിൽ കാണാം. റാണി മുഖർജിയാണ് അറ്റ്ലിക്ക് അവാർഡ് സമ്മാനിച്ചത്.

Read More……

സെപ്റ്റംബർ 7നാണ് ‘ജവാൻ’ പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിലാണ് ജവാൻ സമാഹരിച്ചത്. ആഗോള ബോക്‌സ് ഓഫീസിൽ 1,160 കോടി രൂപ നേടിയതായി സാക്നിൽ റിപ്പോർട്ടുകളുണ്ട്.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്.

സംവിധായകൻ ശങ്കറിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അറ്റ്‌ലി എ ആർ മുരുകദോസ് നിർമ്മിച്ച ‘രാജാ റാണി’ എന്ന ചിത്രത്തിലൂടെയാണ് കോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നേടിയ അറ്റ്‌ലിക്ക് അടുത്തതായി വിജയ്‌യുടെ ‘തെരി’ സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചു.

അതിനു ശേഷം വിജയ്‌യുടെ തന്നെ മെർസൽ, ബീഗിൾ എന്നീ ചിത്രങ്ങളും അറ്റ്‌ലി തന്നെ സംവിധാനം ചെയ്തു.