യാത്ര ചെയ്യുവാന്‍ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് മാര്‍ച്ച് മാസം. മാർച്ചിൽ ചില തണുപ്പുള്ള ദിവസങ്ങളും ചില ചൂടുള്ള ദിവസങ്ങളുമുണ്ട്. ഇത് പ്രതീക്ഷയും ഊഷ്മളമായ കാലാവസ്ഥയും അടുത്തുനിൽക്കുന്നുവെന്ന തോന്നലും നൽകുന്നു. മഞ്ഞിന്റെ അനുഭവങ്ങളും കാഴ്ചകളും ഏകദേശം മാര്‍ച്ച് അവസാനത്തോടെ തീരും എന്നതിനാലും പൂക്കൾ വിരിയുകയും ഇലകൾ വീണ്ടും മരങ്ങളിൽ വളരാൻ തുടങ്ങുകയും ചെയ്യുന്ന സമയമായതിനാലും യാത്രകള്‍ക്ക് മാര്‍ച്ച് ഏറെ യോജിച്ചതാണ്.
വര്‍ക്കല
മാര്‍ച്ചിലെ യാത്രകള്‍ക്കായി ഏറ്റവും ആദ്യം തന്നെ പരിഗണിക്കുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ വര്‍ക്കല ബീച്ച്. കേരളത്തിലെ ഏറ്റവും മികച്ച ക്ലിഫ് ബീച്ച് ആയ വര്‍ക്കല അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധമാണെങ്കിലും ഈ പ്രദേശത്തെ അതിന്‍റേതായ വിധത്തില്‍ അറിഞ്ഞവര്‍ ചുരുക്കമാണ്.
മറ്റൊരു ഇടത്തിനും അത്ര പെട്ടന്നൊന്നും വര്‍ക്കലയ്ക്ക് പകരമാകുവാന്‍ സാധിക്കില്ല. പ്രകൃതി സൗന്ദര്യത്തിനു പുറമേ ചരിത്ര കാഴ്ചകളും ക്ഷേത്രങ്ങളും തുരുത്തും ഒക്കെ ഇവിടെ കാണുവാനുണ്ട്. വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, വര്‍ക്കല കള്‍ച്ചര്‍ സെന്‍റര്‍, പൊന്നുംതുരുത്ത് ദ്വീപ്, അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടേക്കുള്ള യാത്രയില്‍ ഉള്‍പ്പെടുത്താം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്ശിക്കുവാന് പറ്റിയ സമയം.
തര്‍ക്കാര്‍ലിയിലേക്ക്
കൊങ്കണിലെ കാഴ്ചകള്‍ക്ക് മറ്റൊരു മാനം പകരുന്ന ഇടമാണ് ഇവിടുത്തെ തര്‍ക്കാര്‍ലി ബീച്ച്. ഇന്നത്തെ കൊങ്കണ്‍ കാഴ്ചകളില്‍ ഏറ്റവും പ്രാധാന്യമുള്ള സ്ഥലമാണിത്. സിന്ധുദുര്‍ഗ് പട്ടണത്തില്‍ നിന്നും 64 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് വെളുത്ത മണല്‍ത്തീരങ്ങള്‍ക്ക് പ്രസിദ്ധമാണ്. വെള്ളത്തിന്റെ കാര്യമെടുത്താല്‍ അടിത്തട്ടോളം കാണുവാന്‍ സാധിക്കുന്ന തെളിഞ്ഞ വെള്ളമാണ് ഇവിടുത്തേത്. ആശ്വാസകരമായ അവധിക്കാലം ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും പറ്റിയ സ്ഥലമാണിത്.
ഇന്ത്യയിലെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ഒന്നായാണ് തര്‍ക്കാര്‍ലി ബീച്ച് അറിയപ്പെടുന്നത്. ഇവിടുത്തെ സ്കൂബാ ഡൈവിങ്ങും സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നു. മഹാരാഷ്ട്രയിലെ ജനപ്രിയ ബീച്ചുകളില്‍ ഒന്നുകൂടിയാണിത്. 45 കിലോമീറ്റര്‍ അകലെയുള്ള കൂടല്‍ റെയില്‍വേസ്‌റ്റേഷനാണ് തര്‍ക്കാര്‍ലി ബീച്ചിനടുത്തുള്ളത്.
നൈനിറ്റാള്‍
ഓരോ സഞ്ചാരിയുടെയും ഉള്ളില്‍ ഒരു സാഹസികനുണ്ടായിരിക്കും. ആ സാഹസകിനെ പുറത്തെത്തിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് നൈനിറ്റാള്‍. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ഈ വിനോദ സഞ്ചാര കേന്ദ്രം പരിധിയില്ലാത്ത സാഹസികാനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നതിന് ഏറെ പ്രസിദ്ധമാണ്. പ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന തടാകങ്ങള്‍, ആകാശത്തോളം ഉയരമുള്ള കൊടുമുടികള്‍, പ്രസന്നമായ കാലാവസ്ഥ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ബ്രിട്ടീഷ് വ്യാപാരിയായിരുന്ന പി. ബാരനാണ് നൈനിറ്റാളിനെ ഇന്നു കാണുന്ന ഇടമാക്കി മാറ്റിയത്. . ഇദ്ദേഹം 1839ല്‍ ഇവിടെ ഒരു ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.
നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് നൈനാ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന് 2611 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ കുതിരകളാണ് ഏക ആശ്രയം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്ശിക്കുവാന് പറ്റിയ സമയം.
പഹല്‍ഗാം
പര്‍വ്വതങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് ജമ്മു കാശ്മീരിലെ പഹല്‍ഗാം. പുല്‍മേടുകളും പൈന്‍മരക്കാടുകളും ഒക്കെ ചേരുന്ന ഇവിടം ആട്ടിടയന്മാരുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. അനന്ത്നാഗ് ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ അമര്‍നാഥ് യാത്ര കടന്നുപോകുന്നത് പഹല്‍ഗാമിലൂടെയാണ്.
പഹല്‍ഗാം കേന്ദ്രമാക്കി ചാന്ദിവാര്‍, അരുവാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകള്‍ ട്രക്കിംഗ് നടത്തുന്നു. തര്‍സാര്‍ ലേക്ക്, മട്ടാന്‍, സൂര്യക്ഷേത്രം, ലിദ്ദര്‍വാട്ട്, മാമലേശ്വര്‍ തുടങ്ങിയവയാണ് പഹല്‍ഗാമിലെ പ്രസിദ്ധമായ കാഴ്ചകള്‍. വര്‍ഷത്തില്‍ ഏതു സമയത്തെത്തിയാലും പ്രസന്നമായ കാലാവസ്ഥയാണ് ഈ നാട് ഒരുക്കിയിരിക്കുന്നത്. മഞ്ഞു വീഴ്ച ലക്ഷ്യമാക്കിയാണ് യാത്രയെങ്കില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ അകലെയാണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്.
കന്‍ഹാ
കന്‍ഹാ ദേശീയോദ്യാനത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന ഇവിടം മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. ബംഗാള്‍ കടുവകളെ അതിന്‍റെ പ്രകൃതിദത്തമായ വാസസ്ഥാനത്ത് ജീവിക്കുന്ന ഇടം എന്ന പ്രത്യേതകയും കന്‍ഹയ്ക്കുണ്ട്. ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള മധ്യപ്രദേശിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് കന്‍ഹാ നാഷണല്‍ പാര്‍ക്ക്. ഇന്നത്തെ കൻഹ പ്രദേശം യഥാക്രമം 250, 300 കിലോമീറ്റർ വിസ്തൃതിയുള്ള ഹാലോൺ, ബഞ്ചാർ എന്നിങ്ങനെ രണ്ട് വന്യജീവി സങ്കേതങ്ങളായി തിരിച്ചിരിക്കുന്നു.
- Read More….
- 2024 ലെ മികച്ച വാച്ചുകൾ വാങ്ങാം: വിലക്കുറവിൽ
- രോഗപ്രതിരോധ ശേഷി കൂട്ടാൻ: കഴിക്കാം വിറ്റാമിൻ എ
- ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി,പി. ജി. ഡിപ്ലോമ പ്രവേശനം:അവസാന തീയതി ഏപ്രിൽ 7
- മോദി വീണ്ടും പ്രധാനമന്ത്രി ആവണമെന്നാണ് ആഗ്രഹം : നടൻ ശരത് കുമാർ
- ഓപ്പറേഷൻ ദിവ്യാസ്ത്ര; അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മാല്‍പെ
ഇന്ത്യയിലെ വേനല്‍ക്കാല യാത്രകള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു യാത്രയാക്കി മാറ്റുവാന്‍ പറ്റിയ ഇടമാണ് കര്‍ണ്ണാടക ഉഡുപ്പിയിലെ മാല്‍പെ ബീച്ച്. കടല്‍ വിനോദങ്ങളും കാഴ്ചകളും ഒക്കെയായി ആളുകളെ ആകര്‍ഷിക്കുന്ന ഇവിടം കര്‍ണ്ണാടകയിലെ ഏറ്റവും മികച്ച ഹോളിഡേ ഡെസ്റ്റിനേഷനുകളില്‍ ഒന്നും കൂടിയാണ്. കടല്‍ വിനോദങ്ങള്‍ക്കും ഇവിടെ നിരവധി സാധ്യതകളുണ്ട്. ബനാന ബോട്ട് റൈഡ്, ജെറ്റ് സ്കീയിങ്ങ്, സര്‍ഫിങ്, സീ വാക്ക്, സെന്‍റ് മേരീസ് ഐലന്‍ഡിലേക്കുള്ള യാത്ര എന്നിങ്ങനെ ഇവിടുത്തെ ആക്റ്റിവിറ്റികള്‍ വളരെ ആസ്വദിക്കുവാന് സാധിക്കുന്നവയാണ്.ച്ചിൽ യാത്ര പോകാം