കൊച്ചി:കളപ്പാറയില്‍ മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ മരിച്ചു.അപകടത്തിൽ മൂന്നുപേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.മാമലക്കണ്ടം എളംബ്ലാശേരി പറമ്പിൽ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്.
മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്കു പോകുംവഴി പുന്നേക്കാട്–തട്ടേക്കാട് റോഡിൽ കളപ്പാറ ഭാഗത്തു വച്ച് തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. രോഗിയായി ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മ്ലാവ് ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു.
Read more ….
ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് കോതംമംഗലത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു.