കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ യുവ അഭിഭാഷക സമിതി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി.
ജില്ലാ കോടതികളുടെ മേൽനോട്ടച്ചുമതലയുള്ള രജിസ്ട്രാർക്കാണ് യുവ അഭിഭാഷക സമിതി ഭാരവാഹികൾ പരാതി നൽകിയത്. കേസിലെ രേഖകൾ കാണാതായതിനു കാരണക്കാരായവരെ ശിക്ഷിക്കണം. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം.
Read more:
- ജാതി-മത ഭേദമെന്യേ ഇന്ത്യന്‍ പൗരരുടെ പൗരത്വം എടുത്തുകളയുന്ന നിയമമല്ല; തെറ്റിദ്ധാരണകള്‍ പ്രചരിക്കപ്പെടുന്നു; വിശദീകരണവുമായി കേന്ദ്രം
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
രേഖകൾ നഷ്ടപ്പെട്ട സംഭവം സംസ്ഥാനത്തെ ജുഡീഷ്യൽ സംവിധാനത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്നതാണ്. 2018-ൽ പോലീസ് അന്വേഷണം പൂർത്തിയാക്കിയെങ്കിലും വിചാരണ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
















