പട്യാല: പഞ്ചാബ് അതിര്‍ത്തിയില്‍ സമരം ചെയ്യുകയായിരുന്ന ഒരു കര്‍ഷകൻ കൂടി മരിച്ചു. ഖനൗരി അതിർത്തിയിലെ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബൽദേവ് സിംഗ് എന്ന കര്‍ഷകനാണ് മരിച്ചത്. ഇതോടെ ചലോ ദില്ലി പ്രതിഷേധത്തിനിടെ അതിർത്തിയിൽ മരിച്ച കർഷകരുടെ എണ്ണം ഏഴായി.
ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ ബല്‍ദേവ് സിംഗിനെ പട്യാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പുലർച്ച രണ്ടരയോടെ മരണം സംഭവിച്ചത്.
ഭാരതീയ കിസാൻ യൂണിയൻ ക്രാന്തികാരി പഞ്ചാബിന്‍റെ പ്രവർത്തകനാണ്. നേരത്തെ സമരക്കാർക്കെതിരായ ഹരിയാന പോലീസ് നടപടിക്കിടെ തലയ്ക്ക് വെടിയേറ്റ ഒരു യുവ കർഷകനും ഖനൗരിയിൽ മരിച്ചിരുന്നു.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു
ഈ പ്രതിസന്ധികള്‍ക്കിടയിലും സമരം ശക്തമായി തന്നെ തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം അറിയിച്ചിട്ടുണ്ട്. ഇന്നലെ ട്രെയിൻ തടയല്‍ സമരം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.
















