കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 2024 സീസണിലെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയില്‍ നിന്നുള്ള നാല് റൈഡര്‍മാരാണ് 2024 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് (എആര്‍ആര്‍സി), തായ്ലന്ഡ് ടാലന്റ് കപ്പ് (ടിടിസി), ഏഷ്യ ടാലന്റ് കപ്പ് (ടിടിസി) എന്നീ മത്സരങ്ങളില്‍ ഏഷ്യയിലെമ്പാടുമുള്ള മത്സരാര്‍ഥികളെ നേരിടുക.
2024 എആര്‍സിസി സീസണില്‍ എപി250സിസി ക്ലാസില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ സംഘമായ ഹോണ്ട റേസിങിന് വേണ്ടി ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2023ലെ ചാമ്പ്യനും യുവപ്രതിഭയുമായ കാവിന് സമര് ക്വിന്റലാണ് മത്സരിക്കുക. 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ 16ാം സ്ഥാനത്ത് താരം ഫിനിഷ് ചെയ്തിരുന്നു.
2022ലെ ഏഷ്യാ ടാലന്റ് കപ്പിലും കാവിന് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2023 ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലെ സെക്കന്‍ഡ് റണ്ണറപ്പായ മൊഹ്സിന്‍ പറമ്പനാണ് കാവിനൊപ്പം ഹോണ്ട ടീമിനായി ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുക. 2023 എആര്‍ആര്‍സിയില്‍ ഹോണ്ട റേസിങ് ഇന്ത്യയെ പ്രതിനിധീകരിച്ച ഈ മലയാളി താരം 30ാം സ്ഥാനത്തെത്തിയിരുന്നു.
Read more ….
- അടിസ്ഥാന സൗകര്യ വികസനത്തില്‍ കുതിച്ചുചാട്ടം; തിരുവനന്തപുരവും ഇനി മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍
- കലോത്സവത്തെ എസ്.എഫ്.ഐ കലാപോത്സവമാക്കി മാറ്റി: കെ.എസ്.യു
- മലേഗാവ് സ്ഫോടനക്കേസിൽ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
- പ്രധാനമന്ത്രി വൈകിട്ട് അഞ്ചരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും : പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന
- ഗസ്സയിൽ ആറാഴ്ച്ചത്തേക്ക് വെടിനിർത്തലിന് ശ്രമിക്കും : റമദാൻ സന്ദേശത്തിൽ ജോ ബൈഡൻ
ഹോണ്ട റേസിങ് ഇന്ത്യയുടെ വളര്‍ന്നുവരുന്ന താരമായ രക്ഷിത് ഡാവെ 2024 ഏഷ്യാ ടാലന്റ് കപ്പിലും തായ്ലന്ഡ് ടാലന്റ് കപ്പിലും അരങ്ങേറ്റം കുറിച്ച് ആദ്യ ഇന്‍ര്‍നാഷണല്‍ മത്സരത്തിനിറങ്ങും. 2023ലെ ഹോണ്ട ഇന്ത്യ ടാലന്റ് കപ്പില്‍ ഫസ്റ്റ് റണ്ണര്‍അപ്പ് സ്ഥാനം നേടിയ രക്ഷിത്തിനൊപ്പം, അഞ്ചാം സ്ഥാനക്കാരനായ ജോഹാന്‍ റീവ്സ് ഇമ്മാനുവല്‍ തായ്ലന്ഡ് ടാലന്റ് കപ്പില്‍ മാത്രമായി പങ്കെടുക്കും.2024 മാര്‍ച്ച് 15 മുതല്‍ 17 വരെ തായ്ലന്ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് 2024 സീസണിന് തുടക്കം കുറിച്ചുള്ള ആദ്യ റൗണ്ട് മത്സരങ്ങള്‍ നടക്കുക.