പഡാങ് (ഇന്തോനേഷ്യ): ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ദുരന്തത്തിൽ 26 പേർ കൊല്ലപ്പെടുകയും പതിനൊന്ന് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെസ്റ്റ് സുമാത്രയിൽ 14 വീടുകൾ മണ്ണിനടിയിലാകുകയും 20,000 വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ റീജൻസിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കനത്ത മഴ പെയ്തത്. തുടർന്ന് 80,000ത്തിലധികം ആളുകളെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിന് ശേഷം പെസിസിർ സെലാറ്റൻ്റെ പല ഭാഗങ്ങളിലും വൈദ്യുതി സേവനങ്ങൾ മുടങ്ങിയതായി പെസിസിർ സെലാറ്റൻ ദുരന്ത ലഘൂകരണ ഏജൻസി ആക്ടിംഗ് ഹെഡ് ഡോണി ഗുസ്രിസൽ എ.എഫ്.പിയോട് പറഞ്ഞു. ദുരന്തങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായിയെന്നും പ്രളയത്തെ തുടർന്നുള്ള ആഘാതം അസാധാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read more :
- ഇലക്ടറൽ ബോണ്ട് കേസ് : വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന എസ്.ബി.ഐ യുടെ ആവശ്യം തള്ളി സുപ്രീം കോടതി
- മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
അധികൃതർ റോഡ് ഗതാഗത യോഗ്യമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യ മഴക്കാലത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമാണ്. വനനശീകരണം മൂലം പ്രശ്നം കൂടുതൽ വഷളാവുകയാണെന്നും ദ്വീപസമൂഹത്തിന്റെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നീണ്ടുനിൽക്കുന്ന പേമാരിക്കു സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ