കൊച്ചി:ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന 71-ാമത് മിസ് വേൾഡ് ഫൈനൽ വേദിയിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ് ഹ്യൂമാനിറ്റേറിയൻ അവാർഡ്’ നൽകി നിത അംബാനിയെ ആദരിച്ചു.ലോകത്തെ നവീകരിക്കുന്നതിൽ സ്ത്രീകളെ ശാക്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യം നിത അംബാനി അവാർഡ് സ്വീകരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. ഒപ്പം ഈ ലക്ഷ്യത്തോടുള്ള തൻ്റെ ആജീവനാന്ത പ്രതിബദ്ധതയും എടുത്തുപറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, കല, സാംസ്കാരികം, സ്‌പോർട്‌സ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള നിത അംബാനിയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്. അന്തരിച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് നെൽസൺ മണ്ടേല, ഓപ്പറേഷൻ ഹംഗറിൻ്റെ സ്ഥാപക ഇന പെർൽമാൻ തുടങ്ങിയവരാണ് മുൻ സ്വീകർത്താക്കൾ.
Read more …..