കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെയാണ് കർഷകന്റെ മരണം. ശ്വാസ തടസ്സങ്ങളെ തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബൽദേവ് സിങ്ങാണ് മരിച്ചത്. രണ്ടാം കർഷക സമരം തുടങ്ങി 26 ദിവസം പിന്നിടുമ്പോൾ ഏഴുകർഷകർ ഇതുവരെ മരിച്ചു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഖനൗരി ശംഭു അതിർത്തികളിൽ കർഷകർ സമരത്തിലാണ്. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലാണ് കർഷകർ.
Read more :
- ഇലക്ടറൽ ബോണ്ട് കേസ് : വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന എസ്.ബി.ഐ യുടെ ആവശ്യം തള്ളി സുപ്രീം കോടതി
- മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
അതേസമയം, സമരത്തിൽ നേരത്തെ കൊല്ലപ്പെട്ട ശുഭ് കിരണ്‍ സിംഗിന് നീതി ഉറപ്പാക്കാന്‍ പ്രതിഷേധം ശക്തമാക്കും. എഫ്‌ഐആര്‍ പോലും കേസില്‍ രജിസ്റ്റര്‍ ചെയ്തില്ല, യുവ കര്‍ഷകന് നീതി നേടിയെടുക്കും വരെ അതിര്‍ത്തികളില്‍ ശക്തമായ സമരം തുടരും. കൊലപാതക കുറ്റം ചുമത്തി ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും കേസ് എടുക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ