കൊച്ചി: ആരോഗ്യരംഗത്ത് സ്ത്രീപങ്കാളിത്തം വർധിപ്പിച്ച് സാമൂഹിക ഉന്നമനത്തിന് ഊന്നൽ നൽകുവാൻ “ആദ്യം അവളുടെ ആരോഗ്യം” ക്യാമ്പയിന് തുടക്കം കുറിച്ച് ആംവേ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യത്തിന് മുൻതൂക്കം നൽകുന്ന പരിപാടികളുടെ ഒരു പരമ്പര തന്നെ ആംവേ സംഘടിപ്പിച്ചിരുന്നു.
ആരോഗ്യസംരക്ഷണത്തിൽ സ്ത്രീകളെ കൂടുതലായി ഉൾപ്പെടുത്താനും അവരെ അതിന് പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച് തുറന്ന ചർച്ചകൾക്ക് ഇത് വേദിയൊരുക്കി. സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിക്കാനും സ്വപ്‌നങ്ങൾ കീഴടക്കാനും സ്ത്രീകൾക്ക് പ്രോത്സാഹനം നൽകാനാണ് ആംവേ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഓരോ കുടുംബത്തിന്റെയും ആരോഗ്യം പരിപാലിക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്നത് വലിയ പങ്കാണെന്ന് ആംവേ ഇന്ത്യയുടെ തലവൻ രജ്‌നീഷ് ചോപ്ര പറഞ്ഞു. വ്യത്യസ്തതകളും സ്ത്രീപ്രാതിനിധ്യവും ഉറപ്പാക്കുന്നതിലൂടെ സമൂഹത്തിലാകെ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ചലനങ്ങൾക്ക് തുടക്കമിടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പ്രാതിനിധ്യം പ്രചോദിപ്പിക്കുക എന്നതാണ് ഇക്കൊല്ലത്തെ വനിതാദിനത്തിന്റെ പ്രമേയം. സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ ആംവേ പുലർത്തുന്ന സമഗ്രമായ മൂല്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ഈ പ്രമേയം. സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനും ആരോഗ്യകരമായ ജീവിതശൈലികൾ സ്വായത്തമാക്കാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വൈകാരികമായും ശാരീരികമായും തൊഴിലിടങ്ങളിലും സ്ത്രീകൾക്കും തിളങ്ങാൻ കഴിയുന്ന അന്തരീക്ഷമുണ്ടാക്കാനാണ് ആംവേ ശ്രമിക്കുന്നത് എന്ന് രജ്‌നീഷ് ചോപ്ര കൂട്ടിച്ചേർത്തു.
പണ്ടെത്തെക്കാളുപരി, ഇപ്പോൾ കൂടുതൽ സ്ത്രീകൾ ആരോഗ്യരംഗത്ത് മുന്നിട്ടിറങ്ങുന്നത് സ്വാഗതാർഹമായ മാറ്റമാണ്. ആംവെയുടെ 60% ബിസിനസ് ഉടമകളും സ്ത്രീകളാണെന്ന വസ്തുത, ഈ വിഷയത്തിൽ കമ്പനിയുടെ ആത്മാർത്ഥമായ നിലപാടിന്റെ തെളിവാണ്.
മാതൃകാപരമായ സമീപനമാണ് ആംവേ ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. #HerHealthFirst എന്ന കാമ്പയിനിലൂടെ സ്ത്രീകളുടെ ആരോഗ്യത്തിന് അർഹിക്കുന്ന പരിഗണന നൽകുകയും അതിനെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമം. എങ്കിൽ മാത്രമേ സ്ഥായിയായ ആരോഗ്യമുള്ള, ശോഭനമായ ഒരു ഭാവി എല്ലാവർക്കും സൃഷ്ടിക്കാൻ കഴിയൂ.
ദക്ഷിണേന്ത്യയിൽ സ്ത്രീകളുടെ ആരോഗ്യവിഷയത്തിൽ ഊന്നിക്കൊണ്ടുള്ള നിരവധി പരിപാടികളാണ് ഓൺലൈനായും ഓഫ്‌ലൈനായും ആംവേ സംഘടിപ്പിച്ചത്. സൂപ്പർ ഷീറോസ് എന്ന പേരിൽ നടത്തിയ പാനൽ ചർച്ചകൾ, ആരോഗ്യരംഗത്ത് നിരവധി വെല്ലുവിളികൾ അതിജീവിച്ച സ്ത്രീസംരംഭകരുടെ കഥകൾ ചർച്ചയാക്കി ശ്രദ്ധനേടി.
Read more ….
- ഷാഫിയുടെ എൻട്രിയോട് കൂടി തന്നെ ഷാഫിയെ വടകര നെഞ്ചേറ്റി; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ ജയിക്കും; കെകെ രമ എംഎൽഎ
- ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാവില്ലെന്ന് ഷമ:ഷമ പാവം കുട്ടിയെന്ന് വി ഡി സതീശൻ
- കൗതുകം നിറച്ച് പത്തനംതിട്ട: മകനു വേണ്ടി പ്രചാരണത്തിന് അച്ഛന്‍ ഇറങ്ങുമോ ?; മനം മാറ്റാന്‍ അമ്മയുടെ പ്രാര്‍ത്ഥന
- നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി
- പ്രതിപക്ഷ നേതാക്കൾക്കിടയിൽ ഭയം സൃഷ്ടിക്കാൻ ഇ.ഡി പോലുള്ള ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു : ശരദ് പവാർ
സ്ത്രീകളെ സംരംഭകരാക്കാൻ നിർണായക പങ്കുവഹിച്ച നുട്രീഷനിസ്റ്റുകളും പാനൽ ചർച്ചയുടെ ഭാഗമായിരുന്നു. തെരെഞ്ഞെടുത്ത മാർക്കറ്റുകളിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത ഹെൽത്ത് റണ്ണും നടത്തി. സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട് ചർമസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കും ഉതകുന്ന സെഷനുകളും ചെറുമത്സരങ്ങളും സംഘടിപ്പിച്ചു.
“നാരീശക്തി”, പ്രോജക്ട് പെഹൽ എന്നീ പദ്ധതികളിലൂടെ സ്ത്രീകൾക്ക് പിന്തുണയും പരിശീലനവും നൽകിവരുന്നു. അരികുവത്കരിക്കപ്പെട്ട സ്ത്രീകളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പദ്ധതികളെല്ലാം. സമൂഹത്തിലാകമാനം കാലാതിവർത്തിയായ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് ആംവെയുടെ ലക്ഷ്യം.