പത്തനംതിട്ട:നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി.സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു.
പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെയാണ് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫാണ് മർദിച്ചത്.ഡിസംബർ 20നാണ് കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- അക്കൗണ്ട് മരവിപ്പിക്കല്‍; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്
- ഇലക്ടറൽ ബോണ്ട് കേസ് : വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന എസ്.ബി.ഐ യുടെ ആവശ്യം തള്ളി സുപ്രീം കോടതി
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഞങ്ങള്‍ പെറുക്കികള്‍ ആണ്! ഈ പെറുക്കികള്‍ ഉണ്ടാക്കിയ വിപ്ലവത്തില്‍ ജയമോഹനെപ്പോലുള്ളവർ അസ്വസ്ഥതപ്പെടുന്നതാണ് ഞങ്ങളുടെ മഹത്വം: ജയമോഹന് ചുട്ട മറുപടിയുമായി എം.എ ബേബി
മർദ്ദനമേറ്റയാളുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച പൊലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു. കേസില്‍ ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.