കുണ്ടറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പീഡനത്തിനും കേസെടുത്തു. കൊല്ലം കുണ്ടറ കൊറ്റങ്കര 21-ാം വാർഡ് അംഗം ടി. എസ്. മണിവർണനെതിരെയാണ് കുണ്ടറ പൊലീസ് പീഡനത്തിന് കേസെടുത്തത്. മണിവർണൻ തന്നെ പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പീഡനക്കേസും ഇയാൾക്കെതിരെ ചുമത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന മാതാവിന്റെ പരാതിയിൽ അറസ്റ്റിലായ മണിവർണൻ റിമാൻഡിലാണ്.
പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. മണിവർണൻ പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിൽ നാടക അധ്യാപകനായി എത്തി പെൺകുട്ടിക്ക് സമ്മാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read More:
- ഒപ്പൻഹെെമർ മികച്ച ചിത്രം, സംവിധായകൻ നോളൻ, നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരേ പ്രത്യക്ഷസമരത്തിന് സി.ഐ.ടി.യു
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
മണിവർണന്റെയും പെൺകുട്ടിയുടെയും മൊബൈൽ ഫോണിലെ കോൾ റെക്കോർഡ് പരിശോധിച്ച പൊലീസ് രാത്രി 12 മണിക്ക് ശേഷം ഉൾപ്പെടെയുള്ള 1000 ഓളം വിളികൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇത് പോക്സോ നിയമത്തിലെ സമൂഹമാധ്യമം വഴി കുട്ടികളെ ശല്യപ്പെടുത്തുന്ന വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനാൽ ആണ് അറസ്റ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യം ആണെന്നും കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.