ഹോളിവുഡ്: 96ാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം നടന്ന ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി സിനിമ താരങ്ങള്‍. ചുവന്ന ബാഡ്ജ് ധരിച്ചാണ് ബില്ലി ഐലിഷ്, മാര്‍ക് റഫാലോ തുടങ്ങിയ നിരവധി താരങ്ങള്‍ ഓസ്കാര്‍ അവാര്‍ഡ് ദാനത്തിനെത്തിയത്. ഗാസയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇടപെടൽ വേണം എന്ന് ബില്ലി ഐലിഷ് അടക്കം താരങ്ങൾ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തില്‍ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ്4ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍.
Ramy Youssef wears an Artists for Ceasefire pin to the #Oscars: “We’re calling for an immediate, permanent ceasefire in Gaza. We’re calling for peace and lasting justice for the people of Palestine.” | Variety On the Carpet presented by @DIRECTV https://t.co/qxqSOgif3j pic.twitter.com/yyM7HzpVdZ
— Variety (@Variety) March 10, 2024
ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്ലാൻചെ, ഡ്രേക്ക്, ബെൻ എഫ്ലക്, ഈ വര്‍ഷത്തെ ഓസ്കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്കാര്‍ വേദിയില്‍ ചുവന്ന ബാഡ്ജ് ധരിച്ച് ഏതാനും താരങ്ങള്‍ എത്തിയത്.ഓസ്കാര്‍ പുരസ്കാര ചടങ്ങ് നടന്ന വേദിക്ക് പുറത്തും പലസ്തീൻ ഐക്യദാര്‍ഢ്യവുമായി പ്രതിഷേധമുണ്ടായിരുന്നു. പലസ്തീനില്‍ വെടിനിര്‍ത്തണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പേരാണ് മുദ്രാവാക്യം വിളികളുമായി വേദിക്ക് പുറത്ത് പ്രതിഷേധിച്ചത്. ഇതോടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേദിയില്‍ കൃത്യസമയത്ത് പ്രവേശിക്കാനായിരുന്നില്ല.
Read More :
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ